Headlines
Loading...
സംസ്ഥാനത്ത് ഇന്ന് 1251 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു;കാസര്‍ഗോഡ്  168 പേർക്ക് രോഗബാധ

സംസ്ഥാനത്ത് ഇന്ന് 1251 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു;കാസര്‍ഗോഡ് 168 പേർക്ക് രോഗബാധ

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 1251 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.

814 പേര്‍ രോഗമുക്തി നേടി. 1061 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. ഇതില്‍ ഉറവിടം അറിയാത്തത് 73 പേര്‍. വിദേശത്തുനിന്ന് എത്തിയത് 77 പേര്‍. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്നവര്‍ 94. 18ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ക്കും രോഗം സ്ഥിരീകരിച്ചു.