
kerala News
കാസർകോട് സ്വദേശികൾ എന്തിനു തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങി എന്ന സംശയത്തെത്തുടർന്ന്പരിശോധന; 1 കിലോ സ്വര്‍ണം പിടിച്ചു
തിരുവനന്തപുരം:വിമാനത്താവളത്തിൽനിന്ന് 1 കിലോ സ്വർണം പിടികൂടി. ഇന്ന് രാവിലെ 3.30ന് ദുബായിൽനിന്ന് എത്തിയ വിമാനത്തിലെ കാസർകോട് സ്വദേശികളായ യാത്രക്കാരിൽനിന്നാണ് സ്വർണം പിടികൂടിയത്. ട്രോളി ബാഗിന്റെ ചട്ടങ്ങളിൽ വയറുകളുടെ രൂപത്തിലാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. തിരിച്ചറിയാതിരിക്കാൻ പുറമേ മെർക്കുറി പൂശിയിരുന്നു.
കാസർകോട് സ്വദേശികൾ എന്തിനു തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങി എന്ന സംശയത്തെത്തുടർന്നാണ് കസ്റ്റംസ് ചോദ്യം ചെയ്തത്. യാത്രക്കാരിൽ ഒരാൾ മൂന്നു ദിവസം മുൻപാണ് കോഴിക്കോടുനിന്ന് ദുബായിലേക്കു പോയത്. പെട്ടെന്നു തിരിച്ചുവരാനുള്ള കാരണം ചോദിച്ചെങ്കിലും യാത്രക്കാരനു കൃത്യമായ മറുപടി നൽകാനായില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്.