Headlines
Loading...
സംസ്ഥാനത്ത് ഇന്ന് 720 പേര്‍ക്ക് കൊവിഡ്

സംസ്ഥാനത്ത് ഇന്ന് 720 പേര്‍ക്ക് കൊവിഡ്


തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്ന് 720 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുവരെ രോഗം സ്ഥിരീകരിച്ചത് 13,994 പേര്‍ക്കാണ്. ഇന്ന് 528 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ 34 പേരുടെ ഉറവിടം വ്യക്തമായിട്ടില്ല. വിദേശത്ത് നിന്ന് 82 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 54 പേര്‍ക്കും ഇന്ന് രോഗം ബാധിച്ചു. 17 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. ഡിഎസ്‌സി 29, ഐടിബിപി 4, കെഎല്‍എഫ് 1, കെഎസിസി 4 എന്നിങ്ങനെയാണ് രോഗം ബാധിച്ച ഉദ്യോഗസ്ഥരുടെ കണക്കുകളെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി