Headlines
Loading...
കണ്ണൂര്‍ വിമാനത്താവളത്തില്‍  സ്വർണ്ണ വേട്ട: 37 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി കാസര്‍കോട് സ്വദേശികള്‍ പിടിയില്‍

കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വർണ്ണ വേട്ട: 37 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി കാസര്‍കോട് സ്വദേശികള്‍ പിടിയില്‍

കണ്ണൂര്‍ : കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വർണ്ണ വേട്ട. ഇന്ന് പുലര്‍ച്ചെ 1.15ന് ഷാര്‍ജയില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശികളായ 4 പേരില്‍ നിന്ന് പിടികൂടിയത് 725ഗ്രാം തൂക്കം വരുന്ന 37ലക്ഷം രൂപയുടെ സ്വര്‍ണ്ണം.ചെങ്കള സ്വദേശി കേമ്ബല സിദ്ദിഖ്, കാഞ്ഞങ്ങാട് സ്വദേശി മാടമ്ബിലാത്ത് ഇര്‍ഷാദ്, ചട്ടഞ്ചാല്‍ സ്വദേശി മുഹമ്മദ് അബ്ദുല്‍ ഖാദര്‍, പെരിയ സ്വദേശി മാണിമൂല അബ്ദുള്ള മുഹമ്മദ് റിയാസ് എന്നിവരാണ് കസ്റ്റംസിന്റെ വലയിലായത്.

ക്രൂഡ് രൂപത്തിലും പൊടി രൂപത്തിലും, ആഭരണങ്ങളായും, നാണയങ്ങളായും കട്ടികളായും പാന്റിന്റെ അരക്കെട്ടിലും ശരീരത്തിലും ഒളിപ്പിച്ചായിരുന്നു കടത്താന്‍ ശ്രമിച്ചത്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണര്‍ ഇ വികാസ്, സൂപ്രണ്ട്മാരായ വിപി ബേബി, പി സി ചാക്കോ,നന്ദകുമാര്‍, ഇന്‍സ്പെക്ടര്‍മാരായ ദിലീപ് കൗശല്‍, മനോജ്‌ യാദവ്, ജോയ് സെബാസ്റ്റ്യന്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് സ്വര്‍ണം പിടികൂടിയത്. ഈ മാസം കണ്ണൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 2കോടിയോളം രൂപയുടെ സ്വര്‍ണ്ണമാണ് പിടികൂടിയിട്ടുള്ളത്.