kerala
പോരാട്ടം തുടരുമെന്ന് കേജ്‌രിവാള്‍; ഇടക്കാല ജാമ്യം ലഭിച്ച കേജ്‌രിവാള്‍ തിഹാര്‍ ജയിലില്‍നിന്ന് പുറത്തിറങ്ങി Aravind app
ഇടക്കാല ജാമ്യം ലഭിച്ച അരവിന്ദ് കേജ്‌രിവാള്‍ തിഹാര്‍ ജയിലില്‍നിന്ന് പുറത്തിറങ്ങി. പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് അരവിന്ദ് കേജ്‌രിവാള്‍. ദൈവാനുഗ്രഹം എന്നോടൊപ്പമുണ്ട്, ഉടന്‍ പുറത്തിറങ്ങുമെന്ന് ഞാന്‍ പറഞ്ഞിരുന്നു. പിന്തുണയ്ക്കുന്നവരെ കാണുന്നതില്‍ സന്തോഷമുണ്ട്, അവരോട് നന്ദിയുണ്ട്. ഹനുമാന്‍ സ്വാമിയുടെ അനുഗ്രഹം എനിക്കുണ്ട്. ഏകാധിപത്യത്തിനെതിരായ പോരാട്ടം തുടരും. നാളെ ഒരു മണിക്ക് വാര്‍ത്താസമ്മേളനം നടത്തുമെന്നും കേജ്‌രിവാള്‍ പറഞ്ഞു.
50 ദിവസത്തെ ജയില്‍വാസത്തിനുശേഷമാണ് കേജ്‌രിവാള്‍ പുറത്തിറങ്ങിയത്. ജൂണ്‍ ഒന്നുവരെയാണ് കേജ്‌രിവാളിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചത്