Headlines
Loading...
പൊലീസ് സ്റ്റേഷന്‍ ഉപരോധം: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കലാപാഹ്വാനത്തിന് കേസ്

പൊലീസ് സ്റ്റേഷന്‍ ഉപരോധം: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കലാപാഹ്വാനത്തിന് കേസ്

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയതിനെതിരെ പ്രതിഷേധിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ കലാപാഹ്വാനത്തിന് കേസെടുത്ത് പൊലീസ്. ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസാണ് പാലാരിവട്ടം പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിലെ ഒന്നാം പ്രതി. ഹൈബി ഈഡന്‍ എംപി, എംഎല്‍എമാരായ ടി.ജെ. വിനോദ്, ഉമ തോമസ്, അന്‍വര്‍ സാദത്ത് എന്നിവരെയും പ്രതി ചേര്‍ത്തു.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വിട്ടയച്ചില്ലെങ്കില്‍ സ്റ്റേഷന്‍ കത്തിക്കുമെന്ന് നേതാക്കള്‍ ഭീഷണിപ്പെടുത്തിയെന്നും എഫ്ഐആറിലുണ്ട്. നേതാകള്‍ക്ക് പുറമെ കണ്ടാലറിയാവുന്ന 75 പ്രവര്‍ത്തകരെയും കേസില്‍ പ്രതിചേര്‍ത്തു. ഇന്നലെ വൈകീട്ട് ഏഴരയ്ക്ക് ആരംഭിച്ച ഉപരോധം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിച്ചതോടെ പുലര്‍ച്ചെ രണ്ടരയോടെയാണ് അവസാനിപ്പിച്ചത്.