Headlines
Loading...
പുതുവര്‍ഷദിനത്തിലെ മണിപ്പൂര്‍ വെടിവയ്പ്പ്; അന്വേഷണത്തിന് പ്രത്യേക സംഘം

പുതുവര്‍ഷദിനത്തിലെ മണിപ്പൂര്‍ വെടിവയ്പ്പ്; അന്വേഷണത്തിന് പ്രത്യേക സംഘം

മണിപ്പൂരില്‍ പുതുവര്‍ഷദിനത്തില്‍ നടന്ന വെടിവയ്പ്പ് അന്വേഷിക്കാന്‍ പ്രത്യേക സംഘം. തൗബലില്‍ നടന്ന വെടിവയ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടിരുന്നു. 13 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. തൗബാലിലെ ലിലോങ്ങില്‍ പൊലീസ് യൂണിഫോമിലെത്തിയ തീവ്രമെയ്തെയ് സംഘടനയിലെ ആയുധധാരികളാണ് ആള്‍ക്കൂട്ടത്തിന് നേരെ വെടിയുതിര്‍ത്തത്.

പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയെന്ന സംഘടനയുടെ രാഷ്ട്രീയ വിഭാഗമായ റവല്യൂഷനറി പീപ്പിള്‍സ് ഫ്രണ്ടാണ് അക്രമം നടത്തിയത്. തീവ്ര മെയ്തെയ് സംഘടനയാണിത്. വെടിവയ്പ്പിന് പിന്നാലെ ക്ഷുഭിതരായ ആള്‍ക്കൂട്ടം അക്രമികളുടെ നാലു വാഹനങ്ങള്‍ക്ക് തീയിട്ടിരുന്നു.