Headlines
Loading...
'ഭാരത് ജോഡോ ന്യായ് യാത്ര' എന്തുകൊണ്ട് മണിപ്പൂരില്‍ നിന്ന്? കോണ്‍ഗ്രസിന്റെ മറുപടി ഇങ്ങനെ

'ഭാരത് ജോഡോ ന്യായ് യാത്ര' എന്തുകൊണ്ട് മണിപ്പൂരില്‍ നിന്ന്? കോണ്‍ഗ്രസിന്റെ മറുപടി ഇങ്ങനെ

ന്യൂഡല്‍ഹി: മണിപ്പൂരിലെ സാഹചര്യത്തെക്കുറിച്ചുള്ള ആശങ്കയില്‍ നിന്നാണ് ഭാരത് ജോഡോ ന്യായ് യാത്ര രാഹുല്‍ ഗാന്ധി അവിടെ നിന്നും ആരംഭിക്കാന്‍ തീരുമാനിച്ചതെന്ന് കോണ്‍ഗ്രസ് വക്താവ് മഹിമ സിംഗ്. ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ബിജെപി ബോധവാന്മാരല്ല, തലക്കെട്ട് മാനേജ്‌മെന്റില്‍ മാത്രമാണ് ശ്രദ്ധയെന്നും മഹിമ വിമർശിച്ചു.

'മണിപ്പൂരിലേക്ക് നോക്കൂ. അവിടെ കാര്യങ്ങള്‍ കലുഷിതമാണ്. അവിടെ പോയി കാര്യങ്ങള്‍ അന്വേഷിച്ച ഒരുപിടി ദേശീയ നേതാക്കളില്‍ രാഹുല്‍ ഗാന്ധിയുമുണ്ടായിരുന്നു. അതുകൊണ്ടാണ് ഈ യാത്ര തുടങ്ങാന്‍ മണിപ്പൂരിനെ തിരഞ്ഞെടുത്തത്.' മഹിമ സിംഗ് പറഞ്ഞു.

തിരഞ്ഞെടുപ്പ് മാത്രമല്ല മുന്നിലുള്ളത്. ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കുക കൂടിയാണ് യാത്രയുടെ ലക്ഷ്യമെന്നും മഹിമ കൂട്ടിച്ചേര്‍ത്തു. അസമില്‍ ഭാരത് ജോഡോ മാധ്യമ വിഭാഗം ചുമതല മഹിമക്കാണ്.

കടമെടുപ്പിൽ 5600 കോടി വെട്ടി; സാമ്പത്തിക വർഷാന്ത്യത്തിൽ കേരളം വയറ് മുറുക്കി ഉടുക്കേണ്ടി വരും
നീതും കിട്ടും വരെ എന്ന മുദ്രാവാക്യം ഉയർത്തിയാണ് ഭാരത് ജോഡോ ന്യായ് യാത്ര 15 സംസ്ഥാനങ്ങളിലൂടെ കടന്നുപോവുക. ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, ജയറാം രമേശ്, കെ സി വേണുഗോപാല്‍ എന്നിവര്‍ സന്നിഹിതരായ യോഗത്തിലാണ് യാത്രയുടെ ലോഗോയും മുദ്രാവാക്യവും പ്രഖ്യാപിച്ചത്. ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് സംഘടിപ്പിച്ച പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി. കലാപം നടക്കുന്ന മണിപ്പൂരിലേക്ക് പ്രധാനമന്ത്രി ഒരിക്കല്‍ പോലും പോയിട്ടില്ലെന്ന് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ വിമര്‍ശിച്ചു.