Headlines
Loading...
നവകേരള സദസിന് സമാപനം; എന്തിനാണ് ഇത്രയധികം പക: മുഖ്യമന്ത്രി പിണറായി വിജയൻ

നവകേരള സദസിന് സമാപനം; എന്തിനാണ് ഇത്രയധികം പക: മുഖ്യമന്ത്രി പിണറായി വിജയൻ

മന്ത്രിസഭയൊന്നാകെ മണ്ഡലത്തിലെത്തുന്ന നവകേരള സദസ്സിനുശേഷം സമാപനം. 36 ദിവസം നീണ്ട പര്യടനത്തിനു തിരുവനന്തപുരം വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലാണ് സമാപിച്ചത്. യൂത്ത് കോൺഗ്രസിൻ്റെയും യുവമോർച്ചയുടെയും കരിങ്കൊടി പ്രതിഷേധം ഇന്നുണ്ടായിരുന്നു.
 പരസ്യം

നവകേരള സദസ്സിനോട് എന്തിനാണ് ഇത്രയധികം പക എന്ന് മുഖ്യമന്ത്രിയുടെ ചോദ്യം. പരിപാടിയുടെ ലക്ഷ്യത്തിൽനിന്ന് മാറ്റാനുള്ള ഹീനമായ ശ്രമമാണ് നടന്നത്. ഇൗ പരിപാടി ആർക്കും എതിരായ ഒന്നല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

 
 ആദ്യത്തെ കരിങ്കൊടിയുമായി ചാടി വീണപ്പോൾ തന്നെ പറഞ്ഞത് ആരും പ്രകോപിതരാകരുത് എന്നായിരുന്നെന്നും പിന്നെ കണ്ടത് പ്രവർത്തകരുടെ  അതിശയകരമായ സംയമനമായിരുന്നെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു