Headlines
Loading...
മുഖ്യമന്ത്രിക്ക് തിരിച്ചടി; ഗൺമാൻ മർദിച്ചതിൽ കേസെടുക്കാൻ കോടതി നിർദ്ദേശം

മുഖ്യമന്ത്രിക്ക് തിരിച്ചടി; ഗൺമാൻ മർദിച്ചതിൽ കേസെടുക്കാൻ കോടതി നിർദ്ദേശം

മുഖ്യമന്ത്രിയുടെ ഗൺമാനും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് യൂത്ത്-കെഎസ്‌യു പ്രവർത്തകരെ മർദിച്ചതിൽ കേസെടുക്കാൻ പോലീസിനോട് കോടതിയുടെ നിർദ്ദേശം. പരിക്കേറ്റ കെഎസ്‌യു ജില്ലാ പ്രസിഡന്റ് എ.ഡി.തോമസ്, യൂത്ത് സംസ്ഥാന സെക്രട്ടറി അജയ് ജ്യൂവൽ കുര്യാക്കോസ് എന്നിവർ സ്വകാര്യ അന്യായം നൽകി. ആലപ്പുഴ സൗത്ത് പോലീസിന് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് നിർദ്ദേശം നൽകിയത്.

 
 മുഖ്യമന്ത്രി സഞ്ചരിച്ച നവകേരള ബസ് കടന്നുപോകുമ്പോൾ പ്രതിഷേധ മുദ്രാവാക്യം വിളിച്ച എഡി തോമസിനെയും അജയ് ജ്യൂവൽ കുര്യാക്കോസിനെയും പൊലീസ് കസ്റ്റഡിയിലാക്കിയിരുന്നു. ഈ സമയത്താണ് മുഖ്യമന്ത്രിയുടെ ഗൺമാൻ അനിലും സുരക്ഷാ ഉദ്യാഗസ്ഥാനായ സന്ദീപും മറ്റു മൂന്നു പേരും ചേർന്ന് വളഞ്ഞിട്ട് അടിച്ചത്. എസ്പി യ്ക്ക് അടക്കം പരാതി നൽകിയിട്ടും കേസെടുത്തില്ല. അടിച്ചത് സാധാരണ നടപടിക്രമം മാത്രമാണെന്നായിരുന്നു സൗത്ത് പൊലീസ് റിപ്പോർട്ട് നൽകിയത്. ഇതോടെയാണ് മർദനമേറ്റവർ കോടതിയെ സമീപിച്ചത്.

 
 ആലപ്പുഴ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കേസെടുക്കാൻ സൗത്ത് പോലീസിന് നിർദ്ദേശം നൽകി. മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ, സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപ്, കണ്ടാലറിയാവുന്ന മൂന്നുപേർ എന്നിവർക്കെതിരെയാണ് പരാതി.

 ആലപ്പുഴ ജനറൽ യു ആശുപത്രിക്ക് സമീപംവെച്ചാണ് കെഎസ് ജില്ലാ പ്രസിഡന്റ് എ.ഡി.തോമസ് യൂത്ത്കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജ്യൂവൽ കുര്യാക്കോസും മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചത്. ഗൺമാന്റെയും സുരക്ഷാ ഉദ്യോഗസ്ഥരുടെ ലാത്തി അടിയിൽ തോമസിന്റെ തലയ്ക്കും അജയുടെ കൈയ്ക്കും സാരമായി പരിക്കേറ്റു. മാധ്യമങ്ങളിൽ ദൃശ്യങ്ങൾ അടക്കം വന്നിട്ടും കണ്ടില്ലെന്നാണ് മുഖ്യമന്ത്രി ആവർത്തിച്ചു കൊണ്ടിരുന്നത്