Headlines
Loading...
നവകേരളയാത്രക്കിടെ ഇടുക്കിയിൽ മാധ്യമ പ്രവർത്തകന് മർദ്ദനം; സുരക്ഷാ ഉദ്യോ​ഗസ്ഥൻ കഴുത്തിൽ പിടിച്ച് തള്ളി

നവകേരളയാത്രക്കിടെ ഇടുക്കിയിൽ മാധ്യമ പ്രവർത്തകന് മർദ്ദനം; സുരക്ഷാ ഉദ്യോ​ഗസ്ഥൻ കഴുത്തിൽ പിടിച്ച് തള്ളി

തൊടുപുഴ: നവകേരളയാത്രക്കിടെ ഇടുക്കിയിൽ മാധ്യമ പ്രവർത്തകന് മർദ്ദനമേറ്റതായി ആരോപണം. മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥനാണ് മർദിച്ചത്. മംഗളം ​ദിനപത്രം ഫോട്ടോഗ്രാഫർ എയ്ഞ്ചൽ അടിമാലിക്കാണ് മർദനമേറ്റത്.

'ക്രിമിനൽ' വിളി സംസ്കാരത്തിന്റെ ഭാഗം, ഗവർണർക്കെതിരെ സമരം കടുപ്പിക്കും: പി എം ആർഷോ
ഉടുമ്പൻചോല മണ്ഡലത്തിലെ നവകേരള സദസ് വേദിയിലായിരുന്നു സംഭവം. വാഹനത്തിൽ നിന്നിറങ്ങിയ മുഖ്യമന്ത്രിയെ എം.എം.മണി എം.എൽ.എ പൂച്ചെണ്ട് നൽകി സ്വീകരിക്കുന്ന ചിത്രം പകർത്തുന്നതിനിടെയാണ് മർദ്ദനമുണ്ടായത്. സുരക്ഷാ ഉദ്യോഗസ്ഥർ കഴുത്തിന് കയറി പിടിക്കുകയായിരുന്നു. ഒന്നും ചെയ്യരുതെന്ന് മന്ത്രിമാരടക്കം പറഞ്ഞിട്ടും വിടാൻ തയ്യാറായില്ലെന്നും പരാതിയുണ്ട്.