kerala
‘രക്ഷാപ്രവര്‍ത്തനം’ നടത്തിയ ഗണ്‍മാനും പൊലീസുകാര്‍ക്കും അധിക സുരക്ഷ
മുഖ്യമന്ത്രിയുടെ ഗണ്‍മാനും എസ്കോര്‍ട്ട് പൊലീസുകാര്‍ക്കും അധിക സുരക്ഷ. യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദിച്ചവര്‍ക്കു നേരെ ആക്രമണ സാധ്യതയെന്ന് മുന്നറിയിപ്പിനെ തുടര്‍ന്നാണിത്. ഗണ്‍മാന്‍ അനിലിന്റേയും എസ്കോര്‍ട് ഉദ്യോഗസ്ഥന്‍ സന്ദീപിന്റേയും വീടിന് കാവല്‍. അധിക സുരക്ഷ നല്‍കാന്‍ തിരുവനന്തപുരം കമ്മിഷണറുടേതാണ് ഉത്തരവ്.
അതേസമയം, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി വേണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. വി.ഐ.പിയെ വഴിയിൽ വിട്ടിട്ട് ദൂരെ ഓടി പോയത്. മുഖ്യമന്ത്രിയെ രക്ഷിക്കാനല്ല മുഖ്യമന്ത്രിയിൽ നിന്ന് സൽപ്പേര് കിട്ടാനൊന്നും തിരുവഞ്ചൂർ ആരോപിച്ചു..വകുപ്പുതല നടപടിയെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് തീരുമാനം