Headlines
Loading...
പ്രതിഷേധിക്കുന്നത് മുഖ്യമന്ത്രി വാടകയ്‌ക്കെടുത്ത ക്രിമിനലുകള്‍; വിമര്‍ശിച്ച് ഗവര്‍ണര്‍

പ്രതിഷേധിക്കുന്നത് മുഖ്യമന്ത്രി വാടകയ്‌ക്കെടുത്ത ക്രിമിനലുകള്‍; വിമര്‍ശിച്ച് ഗവര്‍ണര്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ വാടകയ്‌ക്കെടുത്ത ക്രിമനലുകളാണ് തനിക്കെതിരായ പ്രതിഷേധം നടത്തുന്നതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രി സ്പോണ്‍സര്‍ ചെയ്യുന്ന പ്രതിഷേധമാണ് അരങ്ങേറുന്നത്. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമമാണിതെന്നും ഗവര്‍ണര്‍ പറഞ്ഞു. അതേസമയം ഗവര്‍ണര്‍ക്കെതിരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ സര്‍വകാലാശാല ക്യാപസ് കവാടത്തില്‍  പ്രതിഷേധം ഉയര്‍ത്തി. വൈകുന്നേരം പ്രതിഷേധം നടത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഏഴരയോടെ ഗവര്‍ണര്‍ എത്തിയ സമയത്തും കവാടത്തിന് സമീപം പ്രതിഷേധമുണ്ടായി

സുരക്ഷയ്ക്കായി 500ലധികം പൊലീസ് ഉദ്യോഗസ്ഥയാണ് ക്യാംപസിൽ വിന്യസിച്ചിട്ടുള്ളത്. പ്രധാന കവാടം ഒഴികെയുള്ള എല്ലാ വഴികളും അടച്ചു.  അടുത്ത രണ്ടുദിവസം ഗസ്റ്റ് ഹൗസിൽ തങ്ങുന്ന ഗവർണർ തിങ്കളാഴ്ച രാത്രി തിരുവനന്തപുരത്തേക്ക് മടങ്ങും