തെലങ്കാന മുഖ്യമന്ത്രിയായി രേവന്ത് റെഡ്ഡി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഉപമുഖ്യമന്ത്രിയായി മല്ലു ഭട്ടി വിക്രമാര്‍ക്കയും ഒപ്പം 10 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. ജനപ്രിയ നടപടികളുമായാണ് ഭരണത്തുടക്കം. മുഖ്യമന്ത്രിയുടെ ഓഫീസിനു മുന്‍പിലെ ബാരിക്കേഡുകള്‍ നീക്കി. തിരഞ്ഞെടുപ്പ് പ്രചാരണകാലത്തെ ആറ് വാഗ്ദാനങ്ങള്‍ ആദ്യത്തെ മന്ത്രിസഭായോഗം അംഗീകരിച്ച് ഉത്തരവിറക്കും.