Headlines
Loading...
പുതുവര്‍ഷത്തെ വരവേറ്റ് ലോകം; 2024 ആദ്യം പിറന്നത് കിരിബാത്തി ദ്വീപില്‍

പുതുവര്‍ഷത്തെ വരവേറ്റ് ലോകം; 2024 ആദ്യം പിറന്നത് കിരിബാത്തി ദ്വീപില്‍

പുതുവര്‍ഷത്തെ വരവേറ്റ് ലോകം. 2024 ആദ്യം പിറന്നത് ഫസഫിക് തീരത്തെ ദ്വീപ് രാഷ്്ട്രമായ കിരിബാത്തിയിലാണ്. പിന്നാലെ ന്യൂസീലന്‍ഡിലും  ഓസ്ട്രേലിയയിലെ സിഡ്നിയിലും പുതുവര്‍ഷമെത്തി . ഇന്ത്യന്‍ സമയം വൈകിട്ട് നാലരയോടെ  ഓക്‌ലന്‍ഡ് ടവറില്‍ വന്‍ ആഘോഷങ്ങളോടെയാണ്  ന്യൂസീലന്‍ഡ് പുതുവര്‍ഷത്തെ വരവേറ്റത്. ഇന്ത്യന്‍ സമയം വൈകീട്ട് ആറരയ്ക്ക് സിഡ്നിയിലും കണ്ണഞ്ചിപ്പിക്കുന്ന വര്‍ണക്കാഴ്ചകളോടെ പുതുവര്‍ഷത്തെ വരവേറ്റു. സിഡ്നിയിലെ വിശ്വവിഖ്യാതമായ ഹാര്‍ബര്‍ ബ്രിഡ്ജിന്റെയും ഒപ്പേറ ഹൗസിന്റെയും പശ്ചാത്തലത്തിലായിരുന്നു നവവല്‍സരാഘോഷങ്ങള്‍. 

അതേസമയം, 2024നെ വരവേല്‍ക്കാനൊരുങ്ങി നാട്. കൊച്ചി തിരുവനന്തപുരം കോഴിക്കോട് നഗരങ്ങളില്‍ കര്‍ശന സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. കാര്‍ണിവല്‍ ആഘോഷം നടക്കുന്ന ഫോര്‍ട്ട്കൊച്ചിയില്‍ പത്ത് ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തില്‍ ആയിരം പൊലീസുകാരെ വിന്യസിച്ചു. ഇനി ഫോര്‍ട്ട്കൊച്ചി ഭാഗത്തേക്ക് വാഹനം കടത്തിവിടില്ല.  കോഴിക്കോട് ബീച്ചില്‍ വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. അറുനൂറോളം പൊലീസുകാരെ വിന്യസിച്ചു. 

തിരുവനന്തപുരത്തെ പുതുവല്‍സര ആഘോഷങ്ങള്‍ രാത്രി പന്ത്രണ്ടരയോടെ അവസാനിപ്പിക്കണമെന്ന് പൊലീസ് കമ്മിഷണര്‍. ആഘോഷകേന്ദ്രങ്ങളില്‍ മഫ്തിയില്‍ ഉള്‍പ്പടെ നിരീക്ഷണമുണ്ടാകും. മദ്യപിച്ച് മറ്റുള്ളവര്‍ക്ക് ശല്യമുണ്ടാക്കാന്‍ ശ്രമിക്കുന്നവരെ അറസ്റ്റ് ചെയ്യും. കടകള്‍ അടയ്ക്കാന്‍ പ്രത്യേക സമയക്രമം നിശ്ചയിച്ചിട്ടില്ല. ഡി.ജെ പാര്‍ട്ടികളെല്ലാം മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും സി.എച്ച്. നാഗരാജു പറഞ്ഞു