Headlines
Loading...
രാജ്യത്തെ ആദ്യ വനിതാ സുപ്രീംകോടതി ജസ്റ്റിസ്  ഫാത്തിമ ബീവി അന്തരിച്ചു

രാജ്യത്തെ ആദ്യ വനിതാ സുപ്രീംകോടതി ജസ്റ്റിസ് ഫാത്തിമ ബീവി അന്തരിച്ചു

ജസ്റ്റിസ് ഫാത്തിമാ ബീവി (96) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം, ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മൂന്ന് ദിവസം മുന്‍പ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പത്തനംതിട്ടയിലെ വീട്ടില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു അവര്‍. രാജ്യത്തെ ആദ്യ വനിതാ സുപ്രീംകോടതി ജസ്റ്റിസ് ആണ് ഫാത്തിമ ബീവി. തിരുവിതാംകൂറില്‍ നിന്നും നിയമ ബിരുദം നേടിയ ആദ്യ മുസ്​ലിം വനിതയായ അവര്‍ ജയലളിത മുഖ്യമന്ത്രിയായിരുന്ന കാലത്ത് തമിഴ്നാട് ഗവര്‍ണറും മനുഷ്യാവകാശ കമ്മിഷന്‍ അംഗവുമായിരുന്നു. 1927 ഏപ്രില്‍ 30ന് പത്തനംതിട്ടയില്‍ ജനിച്ച അവര്‍ 1950ലാണ് അഭിഭാഷകയായി എന്‍​റോള്‍ ചെയ്തത്. ഈ മാസമാദ്യം കേരള പ്രഭ ബഹുമതി നല്‍കി സര്‍ക്കാര്‍ ആദരിച്ചിരുന്നു