kerala
ചെമ്മനാട് ഗ്രാമപഞ്ചായത്ത് സ്മാർട്ട് അസറ്റ് റജിസ്റ്റർ പൂർത്തീകരണ പ്രഖ്യാപനവും 2024 25 വൈബ്രന്റ് ഗ്രാമസഭയുടെ ഉദ്ഘാടനവും
കോളിയടുക്കം: ചെമ്മനാട് ഗ്രാമ പഞ്ചായത്ത് ഡിജിറ്റലിലേക്ക് മാറുന്നതിന്റെ ഭാഗമായി പഞ്ചായത്തിന്റെ ഔദ്യോഗികമായ എല്ലാ ആസ്തികളും ജി. ഐ. എസ് മാപ്പിംഗ് മുഖേന ആസ്തികളുടെ ഡിജിറ്റലൈസ് രജിസ്റ്റർ തയ്യാറാക്കിയതിന്റെയും പൊതു ജനങ്ങൾക്ക് ഫയൽ നിജസ്ഥിതിയും മറ്റു തദ്ദേശ സ്വയം ഭരണ വകുപ്പുമായി ബന്ധപ്പെട്ട പദ്ധതികളും അറിയിപ്പുകളും ആനുകൂല്യങ്ങളും വിരൽ തുമ്പിലൂടെ അറിയുന്നതിന് വേണ്ടി ഒരുക്കിയ ഡിജിറ്റൽ ഫ്ലാറ്റ്ഫോമിന്റെസ്വിച്ച് ഓൻ കർമ്മവും കേന്ദ്ര ധനകാര്യ കമ്മീഷൻ ഗ്രാന്റ് 2024-25 വർഷത്തെ ഫണ്ട് വിനിയോഗത്തിന്റെ പദ്ധതി ആസൂത്രണ വൈബ്രന്റ് ഗ്രാമ സഭ നാളെ രാവിലെ 11 മണിക്ക് ബഹുമാനപ്പെട്ട കാസർഗോഡ് എം പി രാജ്‌മോഹൻ ഉണ്ണിത്താൻ നിർവഹിക്കുന്നു.
പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കർ അധ്യക്ഷത വഹിക്കും.
ഭരണാസമിതി അംഗങ്ങൾ, നിർവഹണ ഉദ്യോഗസ്ഥർ,ഘടക സ്ഥാപന മേധാവികൾ, സി ഡി എസ് മെമ്പർമാർ, പ്ലാനിങ് കമ്മിറ്റി അംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ എന്നിവർ പങ്കെടുക്കും