national
മുംബൈയില്‍ ഒന്‍പതുനില കെട്ടിടത്തിന് തീപിടിച്ച് രണ്ടുപേര്‍ മരിച്ചു
മുംബൈ കാന്തിവലി വെസ്റ്റില്‍ ഒന്‍പതുനില കെട്ടിടത്തിന് തീപിടിച്ച് രണ്ടുപേര്‍ മരിച്ചു. മൂന്നുപേര്‍ക്ക് ഗുരുതര പരുക്കേറ്റു. മരിച്ചവരില്‍ എട്ടുവയസുകാരനും ഉള്‍പ്പെടുന്നു. ഒന്നാംനിലയിലെ ഇലക്ട്രിക് വയറില്‍ നിന്ന് തീ, മുകള്‍ നിലകളിലേക്ക് പടരുകയായിരുന്നു. രണ്ടുമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്.