kerala
തിയറ്റര്‍ പരിസരത്ത് റിവ്യൂ വേണ്ട; പ്രമോഷനും പ്രോട്ടോക്കോൾ വരും’
സിനിമ റിവ്യൂ ബോംബിങ് പശ്ചാത്തലത്തിൽ സിനിമ പ്രമോഷന് ഉൾപ്പെടെ പ്രോട്ടോക്കോൾ കൊണ്ടുവരുമെന്ന് നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ. സിനിമ പി.ആർ.ഒമാർക്ക് അടക്കം അക്രഡിറ്റേഷൻ കൊണ്ടുവരാനാണ് ആലോചന. നിർമാതാക്കളുടെ സംഘടനയും ഫെഫ്കയും അടക്കം ഇതിനായി ഒക്ടോബര്‍ 31ന് യോഗം ചേരും. റിവ്യൂ എന്ന പേരിൽ തിയറ്റർ പരിസരത്തുനിന്ന് സംസാരിക്കാൻ ആരെയും അനുവദിക്കില്ലെന്നും ഇത് മാധ്യമപ്രവർത്തനമായി അംഗീകരിക്കാൻ കഴിയില്ലെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ വ്യക്തമാക്കി.

അതേസമയം, സിനിമ റിവ്യു നടത്തി നശിപ്പിക്കാന്‍ കോക്കസ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഫിലിം ചേംബര്‍. ഇത് അനുവദിക്കാന്‍ കഴിയില്ല. പണം മുടക്കി സിനിമ കാണുന്നവര്‍ക്ക് അഭിപ്രായം പറയാമെന്നും ചേംബര്‍ സെക്രട്ടറി സജി നന്ത്യാട്ട് മനോരമ ന്യൂസിനോട് പറഞ്ഞു.