Headlines
Loading...
ആദ്യം പ്രവര്‍ത്തനം പിന്നെ ചിന്ത: ‘2000’ല്‍ പരിഹസിച്ച് കോണ്‍ഗ്രസ്; നോട്ട് പിന്‍വലിക്കലിന്റെ ലക്ഷ്യം സര്‍ക്കാര്‍ വിശദീകരിക്കണം

ആദ്യം പ്രവര്‍ത്തനം പിന്നെ ചിന്ത: ‘2000’ല്‍ പരിഹസിച്ച് കോണ്‍ഗ്രസ്; നോട്ട് പിന്‍വലിക്കലിന്റെ ലക്ഷ്യം സര്‍ക്കാര്‍ വിശദീകരിക്കണം

2000 രൂപ നോട്ട് പിന്‍വലിക്കലിന്റെ ലക്ഷ്യം സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് കോണ്‍ഗ്രസ്. രണ്ടായിരം രൂപ നോട്ട് പിന്‍വലിക്കലിനെ പരിഹസിച്ച് കോണ്‍ഗ്രസ്. ആദ്യം പ്രവർത്തനം പിന്നെ ചിന്ത എന്നാണ് സ്വയം പ്രഖ്യാപിത വിശ്വഗുരുവിന്റെ മാതൃകയെന്ന് ജയറാം രമേശ് പരിഹസിച്ചു. 

നോട്ട് അസാധുവാക്കല്‍ വലിയ വിപത്താണ്. 2016 നവംബര്‍ എട്ടിലെ ദുരന്തം രാജ്യത്തെ വീണ്ടും വേട്ടയാടാനെത്തുന്നെന്നും പവന്‍ഖേര. 2000 രൂപ നോട്ടുകളെ കുറിച്ച് പ്രധാനമന്ത്രി നടത്തിയ വാഴ്ത്തി പാടലുകൾക്ക് എന്ത് സംഭവിച്ചു എന്നും പവൻ ഖേര ചോദിച്ചു