Headlines
Loading...
പരീക്ഷണ ഓട്ടത്തിനിടെ സമയം വൈകിയ സംഭവം: റെയില്‍വേ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിച്ചു

പരീക്ഷണ ഓട്ടത്തിനിടെ സമയം വൈകിയ സംഭവം: റെയില്‍വേ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിച്ചു

തിരുവനന്തപുരം: പരീക്ഷണ ഓട്ടത്തിനിടെ വന്ദേ ഭാരത് ട്രെയിന്‍ വൈകിയതിന് റെയില്‍വേ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിച്ചു. റെയില്‍വേ കണ്‍ട്രോള്‍ വിഭാഗം ഉദ്യോഗസ്ഥന്‍ പി എല്‍ കുമാറിന്റെ സസ്‌പെന്‍ഷനാണ് പിന്‍വലിച്ചത്. തിരുവനന്തപുരം ഡിവിഷന്‍ ഓഫീസിലെ ഉദ്യോഗസ്ഥനാണ്.
കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള പരീക്ഷണ ഓട്ടത്തിനിടെ പത്ത് മിനിറ്റായിരുന്നു വൈകിയത്. ചൊവ്വാഴ്ചയാണ് പരീക്ഷണ ഓട്ടം നടന്നത്. രാവിലെ 5.10ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ട്രെയിന്‍ ഏഴ് മണിക്കൂര്‍ 10 മിനിറ്റ് എടുത്താണ് കണ്ണൂരില്‍ എത്തിയത്. കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് എത്തിയത് ഏഴ് മണിക്കൂര്‍ 20 മിനിറ്റെടുത്താണ്.

അതേസമയം വന്ദേ ഭാരതിന്റെ ആദ്യ ഷെഡ്യൂള്‍ വിവരങ്ങള്‍ പുറത്ത് വന്നു. 25ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഫഌഗ് ഓഫ് ചെയ്യും. തമ്പാനൂരില്‍ നിന്നാകും ട്രെയിന്‍ യാത്ര ആരംഭിക്കുക. രാവിലെ 5.10ന് ട്രെയിന്‍ പുറപ്പെടും. ഉച്ചയ്ക്ക് 12.30ന് കണ്ണൂരിലെത്തുന്ന രീതിയിലാണ സമയം ക്രമീകരിച്ചിരിക്കുന്നത്. കണ്ണൂരില്‍ നിന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരിച്ച് 9.20ന് തിരുവനന്തപുരത്ത് എത്തും. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയുള്ള ഇക്കണോമി ക്ലാസില്‍ ടിക്കറ്റ് നിരക്ക് ഭക്ഷണം സഹിതം 1400 രൂപയാണ്. എക്‌സിക്യൂട്ടീവ് കോച്ചില്‍ ഭക്ഷണം സഹിതം ടിക്കറ്റ് നിരക്ക് 2400 രൂപയുമായിരിക്കും.