Headlines
Loading...
ബി.ജെ.പി അനുകൂല നിലപാട് തള്ളി: ഒരു പാര്‍ട്ടിയോടും അടുപ്പമോ വിരോധമോ ഇല്ല’; മെത്രാപ്പൊലീത്തയെ തള്ളി കാതോലിക്കാ ബാവാ

ബി.ജെ.പി അനുകൂല നിലപാട് തള്ളി: ഒരു പാര്‍ട്ടിയോടും അടുപ്പമോ വിരോധമോ ഇല്ല’; മെത്രാപ്പൊലീത്തയെ തള്ളി കാതോലിക്കാ ബാവാ

കുന്നംകുളം ഭദ്രാസാധിപന്‍ ഡോ.  ഗീവര്‍ഗീസ് മാര്‍ യൂലിയോസിന്റെ ബി.ജെ.പി അനുകൂല നിലപാട് തള്ളി പരിശുദ്ധ ബസേലിയോസ് മാത്യൂസ് ത്രിതീയന്‍ കാതോലിക്കാ ബാവാ. ഓര്‍ത്തഡോക്സ് സഭയ്ക്ക് ഒരു പാര്‍ട്ടിയോടും അടുപ്പമോ വിരോധമോ ഇല്ല. 

മതേതരത്വത്തില്‍ ഊന്നുന്ന ഏതുപാര്‍ട്ടിയും സഭയുടെ സുഹൃത്തായിരിക്കുമെന്നും കാതോലിക്കാ ബാവ പറഞ്ഞു. വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളില്‍ വിശ്വസിക്കുന്നവര്‍ സഭയിലുണ്ട്. സഭയുടെ ഔദ്യോഗിക നിലപാട് അറിയിക്കേണ്ടത് ബാവയോ വക്താക്കളോ മാത്രമാണന്നും കാതോലിക്കാ ബാവാ വ്യക്തമാക്കി.