Headlines
Loading...
'ഞങ്ങള്‍ ഒരുമിച്ച്': ശരത് പവാറും രാഹുലും ഖാര്‍ഗെയുടെ വീട്ടില്‍

'ഞങ്ങള്‍ ഒരുമിച്ച്': ശരത് പവാറും രാഹുലും ഖാര്‍ഗെയുടെ വീട്ടില്‍

ന്യൂഡല്‍ഹി : എന്‍ സി പി മേധാവിയും മഹാരാഷ്ട്രയില്‍ നിന്നുള്ള മുതിര്‍ന്ന നേതാവുമായ ശരത് പവാര്‍ കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വീട്ടിലത്തി കൂടിക്കാഴ്ച നടത്തി. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ്സ് നേതാക്കളും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ കക്ഷികളെ ഒറ്റക്കെട്ടായി നിര്‍ത്തുന്നതിനുള്ള ഒരുക്കത്തിന്റെ ഭാഗമാണ് ശരത് പവാറുമായി കോണ്‍ഗ്രസ്സ് നേതാക്കളുടെ കൂടിക്കാഴ്ച.

എല്ലാ പ്രതിപക്ഷ നേതാക്കളുമായി ചര്‍ച്ച നടത്തണമെന്നാണ് എന്റെ ആവശ്യം. മമത ബാനര്‍ജി, കെജ്രിവാള്‍ തുടങ്ങിയവരുമായി ചര്‍ച്ച നടത്തണം. എല്ലാവരും ഒരുമിച്ച് മുന്നേറണമെന്നും കൂടിക്കാഴ്ചക്ക് ശേഷം പവാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഞങ്ങളെ കാണാനായി ശരത് പവാര്‍ മുംബൈയില്‍ നിന്ന് ഡല്‍ഹി വരെ വരികയും മാര്‍ഗനിര്‍ദേശം നല്‍കുകയും ചെയ്തതില്‍ സന്തോഷമുണ്ടെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. അതോടൊപ്പം, നിതീഷ് കുമാറുമായും തേജസ്വി യാദവുമായും ഇന്നലെ താനും രാഹുല്‍ ഗാന്ധിയും സംസാരിച്ചതായും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.