kasaragod
ഉദുമ പടിഞ്ഞാര്‍ നാഷണല്‍ ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ റംസാന്‍ സമൃദ്ധി ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു
ഉദുമ: ഉദുമ പടിഞ്ഞാര്‍- സ്പീഡ് വേ ഗ്രൂപ്പ് സഹകരത്തോടെ ഉദുമ പടിഞ്ഞാര്‍ നാഷണല്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ റംസാന്‍ സമൃദ്ധി ഭക്ഷ്യ കിറ്റുകള്‍ വിതരണ0 നടത്തി. സ്പീഡ് വേ എം ഡി അബ്ദുല്ല കുഞ്ഞി ഹാജിയുടെ സഹോദരി ഭര്‍ത്താവ് തോട്ടത്തില്‍ ഷാഫി ഉദുമ പടിഞ്ഞാര്‍ ഖാസി സി.എ മുഹമ്മദ് കുഞ്ഞി മുസ്ലിയാരുടെ സാനിദ്ധ്യത്തില്‍ ക്ലബ്ബ് പ്രസിഡന്റ് പി.കെ അബ്ദുല്ല, സെക്രട്ടറി അനീസ് എന്നിവരെ ഏല്‍പിച്ച് വിതരണോദ്ഘാടനം നിര്‍വഹിച്ചു.
ഇരുപത്തഞ്ചോളം വിഭവങ്ങള്‍ അടങ്ങുന്ന കിറ്റ് പ്രദേശത്തെ ജാതിമത ഭേതമന്യേ 750ല്‍ പരം കുടുംബങ്ങള്‍ക്കാണ് ക്ലബ്ബ് പ്രവര്‍ത്തകര്‍ വീടുകളില്‍ എത്തിച്ചു നല്‍കിയത്. പടിഞ്ഞാര്‍ ഖിളര്‍ മസ്ജിദ് ഇമാം അബൂബക്കര്‍ മൗലവി, ബദര്‍ മസ്ജിദ് ഇമാം മുഹമ്മദ് കുഞ്ഞി ദാരിമി, മഹല്ല് കമ്മിറ്റി ജോയിന്‍ സെക്രട്ടറി അഷ്‌റഫ് പി.കെ, ടി.പി മുഹമ്മദ് കുഞ്ഞി, നജീബ് കെ.എം, ഹാരിസ് പൈക്ക, താജുദ്ദീന്‍ പടിഞ്ഞാര്‍ എന്നിവര്‍ സ0ബന്ധിച്ചു മുജീബ് കണ്ണിയില്‍, അഷ്‌റഫ് തായത്ത്, ഷബീര്‍ പി.എം, ഫൈസല്‍ മൂസ, സഫീര്‍ തായത്ത്, സഫാദ് മൂസ ഇല്ല്യാസ് കെ.എം, ഷ0സാദ് തച്ചരക്കുന്ന് അബ്ദുല്ല കോട്ടക്കുന്ന് എന്നിവര്‍ നേതൃത്വംനല്‍കി.