Headlines
Loading...
വന്ദേഭാരത്: നാളെ വീണ്ടും ട്രയല്‍ റണ്‍; കാസര്‍കോട് വരെ ട്രെയിന്‍ ഓടിക്കും

വന്ദേഭാരത്: നാളെ വീണ്ടും ട്രയല്‍ റണ്‍; കാസര്‍കോട് വരെ ട്രെയിന്‍ ഓടിക്കും

വന്ദേഭാരത് എക്സ്പ്രസിന്റെ ട്രയല്‍ റണ്‍ നാളെ വീണ്ടും നടത്തും. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ നാളെ ട്രെയിന്‍ ഓടിക്കും. വെളുപ്പിന് 5.10ന് ട്രെയിന്‍ തമ്പാനൂരില്‍ നിന്ന് പുറപ്പെടും. അതേസമയം, വന്ദേഭാരത് എക്സ്പ്രസ് കാസർകോട് വരെ നീട്ടി. ഒന്നര വര്‍ഷം കൊണ്ട് ട്രെയിന്‍ മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗം കൈവരിക്കുമെന്നും റെയില്‍വെമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. നിരക്കിന്‍റെയും സ്റ്റോപ്പുകളുടെയും കാര്യത്തില്‍ അന്തിമതീരുമാനമായിട്ടില്ല. വന്ദേഭാരത് ഭാവിയില്‍ 160 കിലോമീറ്റര്‍ വേഗം കൈവരിക്കുമെന്നു പറഞ്ഞ മന്ത്രി, സില്‍വര്‍ ലൈന്‍ അപ്രായോഗികമെന്ന് ആവര്‍ത്തിച്ച് സൂചിപ്പിച്ചു.