Headlines
Loading...
എട്ടുവയസ്സുകാരിയുടെ ആത്മഹത്യാ:  അധ്യാപകര്‍ക്കെതിരെ പ്രേരണ കുറ്റം ചുമത്തി

എട്ടുവയസ്സുകാരിയുടെ ആത്മഹത്യാ: അധ്യാപകര്‍ക്കെതിരെ പ്രേരണ കുറ്റം ചുമത്തി

കണ്ണൂര്‍: കണ്ണൂരില്‍ എട്ടാംക്ലാസുകാരി റിയ പ്രവീണ്‍ ജീവനൊടുക്കിയ സംഭവത്തില്‍ അധ്യാപകര്‍ക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി.
ആത്മഹത്യ കുറിപ്പില്‍ പേരുള്ള റിയയുടെ ക്ലാസ് ടീച്ചര്‍ ഷോജ, കായിക അധ്യാപകന്‍ രാഗേഷ് എന്നിവര്‍ക്കെതിരെയാണ് കേസ്. മാനസിക സമ്മര്‍ദ്ദത്തിലാക്കുന്ന തരത്തില്‍ അധ്യാപകര്‍ അധിക്ഷേപിച്ചതനാലാണ് കുട്ടി ആത്മഹത്യ ചെയ്തത് എന്നു ചക്കരക്കല്‍ പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

റിയ ഡെസ്‌കിലും ചുമരിലും മഷി ആക്കിയതിനു പിഴയായി 25,000 രൂപ നല്‍കണമെന്ന് അധ്യാപകര്‍ ആവശ്യപ്പെടുകയും സ്റ്റുഡന്റ് പോലീസില്‍ നിന്ന് ഒഴിവാക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി സഹപാഠി വെളിപ്പെടുത്തിയിരുന്നു. അധ്യാപകര്‍ കൂട്ടംകൂടിനിന്ന് മറ്റുകുട്ടികളുടെ മുന്നില്‍ വച്ച് അപമാനിച്ചതില്‍ മനംനൊന്താണു റിയ വീട്ടിലേക്കു പോയതെന്നും വെളിപ്പെടുത്തലുണ്ടായി.