kerala
ആലുവ നഗരമധ്യത്തിൽ പട്ടാപ്പകല്‍ പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം
നഗരത്തിൽ പട്ടാപ്പകല്‍ പെൺകുട്ടിക്കു നേരെ യുവാവിന്റെ ലൈംഗിക അതിക്രമം. പോസ്റ്റോഫിസ് പരിസരത്ത് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് പത്തൊന്‍പതുകാരി ആക്രമിക്കപ്പെട്ടത്. നഗരത്തില്‍ ആക്രിപെറുക്കുന്ന കോയമ്പത്തൂര്‍ സ്വദേശി ശെല്‍വന്‍ പെണ്‍കുട്ടിയെ കടന്നുപിടിച്ചു. പെണ്‍കുട്ടി നിലവിളിച്ചതോടെ അക്രമി ഓടിരക്ഷപ്പെട്ടു. പിടികൂടാന്‍ ശ്രമിച്ച നാട്ടുകാര്‍ക്കെതിരെ കല്ലെറിഞ്ഞ ശേഷം റെയില്‍വെസ്റ്റേഷനിലേക്ക് ഓടിക്കയറിയ ഇയാളെ റെയില്‍വെ പൊലീസാണ് കീഴടക്കിയത്. അക്രമി മാനസികവെല്ലുവിളി നേരിടുന്നയാളാണെന്ന് പൊലീസ് അറിയിച്ചു.