Headlines
Loading...
പിടിയിലായത് കര്‍ഷകനെ ആക്രമിച്ച കടുവയെന്ന് നിഗമനം; ആശ്വാസമെന്ന് ജില്ലാ കലക്ടര്‍

പിടിയിലായത് കര്‍ഷകനെ ആക്രമിച്ച കടുവയെന്ന് നിഗമനം; ആശ്വാസമെന്ന് ജില്ലാ കലക്ടര്‍

വയനാട് നടമ്മല്‍വയലിലെ ജനവാസ മേഖലയില്‍ ഇറങ്ങി ഭീതിപരത്തിയ കടുവയെ പിടികൂടാന്‍ കഴിഞ്ഞതില്‍ ആശ്വാസമെന്ന് ജില്ലാ ഭരണകൂടം. ഈ പ്രദേശത്ത് കടുവ ഇറങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് കലക്ടര്‍ എ. ഗീത പറഞ്ഞു. ദൗത്യം വിജയകരമായി പൂര്‍ത്തീകരിക്കാന്‍ സാധിച്ചതില്‍ സന്തോഷം. ഇത്തരം ജനവാസമേഖലകളില്‍ കടുവ എത്തിയതിന്റെ കാരണങ്ങളെക്കുറിച്ച് തുടര്‍പഠനം നടത്തുമെന്നും കലക്ടര്‍ പറഞ്ഞു. ലക്ഷണങ്ങള്‍ വച്ച് വെള്ളാരംകുന്നില്‍ കര്‍ഷകനെ ആക്രമിച്ച് കൊന്ന കടുവയാണ് പിടിയിലായതെന്ന് 99 ശതമാനം ഉറപ്പിക്കാമെന്ന് ഡി.എഫ്.ഒ മാര്‍ട്ടിന്‍ ലോവല്‍ അറിയിച്ചു