Headlines
Loading...
സെക്രട്ടേറിയേറ്റ് മാര്‍ച്ചിലെ സംഘര്‍ഷം; ജാമ്യമില്ലാ വകുപ്പില്‍ പി.കെ.ഫിറോസ് അറസ്റ്റില്‍

സെക്രട്ടേറിയേറ്റ് മാര്‍ച്ചിലെ സംഘര്‍ഷം; ജാമ്യമില്ലാ വകുപ്പില്‍ പി.കെ.ഫിറോസ് അറസ്റ്റില്‍

തിരുവനന്തപുരം: യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് അറസ്റ്റില്‍. സെക്രട്ടേറിയേറ്റിലേക്ക് യൂത്ത് ലീഗ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായതിലാണ് അറസ്റ്റ്.  ജാമ്യമില്ലാ വകുപ്പിലാണ് അറസ്റ്റ്.

തിരുവനന്തപുരം പാളയത്ത് വെച്ചാണ് അറസ്റ്റ് ചെയ്തത്. കേസില്‍ 28 യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ റിമാന്‍ഡിലാണ്. കേസില്‍ ഒന്നാം പ്രതിയാണ് പി കെ ഫിറോസ്.