national
രാജി സന്നദ്ധത അറിയിച്ച് മഹാരാഷ്ട്ര ഗവര്‍ണര്‍; തീരുമാനം പ്രതിപക്ഷ ആരോപണങ്ങള്‍ നിലനില്‍ക്കെ
മുംബെെ: മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോഷിയാരി രാജി സന്നദ്ധത അറിയിച്ചു. പക്ഷപാതപരമായി പെരുമാറുന്നുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണം നിലനിൽക്കെയാണ് ഗവർണർ രാജി സന്നദ്ധത അറിയിച്ചത്. 2019 ലെ തെരഞ്ഞെടുപ്പിന് ശേഷം ദേവേന്ദ്ര ഫഡ്‌നാവിസിന്റെയും അജിത് പവാറിന്റെയും സത്യപ്രതിജ്ഞാ ചടങ്ങ് രാജ്ഭവനിൽ സംഘടിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനം മുതൽ ഗവർണർ നിരവധി വിവാദങ്ങളിൽ അകപ്പെട്ടിരുന്നു.അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുംബൈ സന്ദർശനത്തിനിടെ രാജി വെക്കാനുളള തന്റെ ആഗ്രഹം അദ്ദേഹത്തെ അറിയിച്ചിരുന്നതായും അവശേഷിക്കുന്ന ജീവിതകാലം വായനയിലും എഴുത്തിലും മറ്റ് വിശ്രമ പ്രവർത്തനങ്ങളിലും ചെലവഴിക്കാനാണ് ആഗ്രഹിക്കുന്നതെന്നും രാജ്ഭവൻ പുറത്തിറക്കിയ പ്രസ്താവനയിൽ ഗവർണർ പറയുന്നു.