Headlines
Loading...
കടുവ ആക്രമിച്ച കര്‍ഷകന്‍ മരിച്ചു; പ്രദേശത്ത് നാട്ടുകാരുടെ പ്രതിഷേധം

കടുവ ആക്രമിച്ച കര്‍ഷകന്‍ മരിച്ചു; പ്രദേശത്ത് നാട്ടുകാരുടെ പ്രതിഷേധം

വയനാട്ട് പുതുശേരി വെള്ളാരംകുന്നില്‍ കടുവയുടെ ആക്രമണത്തിന് ഇരയായ കര്‍ഷകന്‍ മരിച്ചു. വെള്ളാരംകുന്ന് സ്വദേശി തോമസ് ആണ്  മരിച്ചത്. തോട്ടത്തിലുണ്ടായിരുന്ന കടുവ തോമസിനെ ആക്രമിക്കുകയായിരുന്നു. കൈയ്ക്കും കാലിനും ഗുരുതരപരുക്കേറ്റിരുന്നു. വിദഗ്ധചികില്‍സയ്്ക്ക് കോഴിക്കോട്ടേക്ക് മാറ്റുന്നതിനിടെയാണ് മരണം. ആക്രമിച്ച കടുവയ്ക്കായി തിരച്ചില്‍ തുടരുന്നു. മയക്കുവെടി വയ്ക്കാന്‍ വനംവകുപ്പ് അനുമതി തേടി. കടുവയെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്.