Headlines
Loading...
ആഭ്യന്തര സെക്രട്ടറി വി. വേണുവും കുടുംബവും സഞ്ചരിച്ച കാറ് അപകടത്തില്‍പ്പെട്ടു; 7 പേർക്ക് പരിക്ക്

ആഭ്യന്തര സെക്രട്ടറി വി. വേണുവും കുടുംബവും സഞ്ചരിച്ച കാറ് അപകടത്തില്‍പ്പെട്ടു; 7 പേർക്ക് പരിക്ക്

തിരുവനന്തപുരം: സംസ്ഥാന ആഭ്യന്തര സെക്രട്ടറി വി.വേണു ഐഎഎസും കുടുംബവും സഞ്ചാരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു. വേണുവിനും ഭാര്യയും അഡീഷണൽ ചീഫ് സെക്രട്ടറിയുമായ ശാരദ മുരളീധരനുമടക്കം ഏഴു പേർക്ക് പരിക്കേറ്റു. ഇതിൽ ചിലരുടെ പരിക്ക് ഗുരുതരമാണെന്ന് പ്രാഥമിക വിവരം. ഇവർ സഞ്ചരിച്ച ഇന്നോവ കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. സംസ്ഥാന സർക്കാരിന്റെ 65-ാം നമ്പർ വാഹനമാണ് അപകടത്തിൽപ്പെട്ടത്..


പുലർച്ചെ ഒരുമണിയോടെ കായംകുളം കോറ്റുകുളങ്ങര ദേശീയ പാതയിലായിരുന്നു അപകടം. കൊച്ചി ബിനാലെ കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു ആഭ്യന്തര സെക്രട്ടറിയും കുടുംബവും. തെങ്കാശിയിൽ നിന്ന് കൊച്ചിയിലേക്ക് അരിയുമായി വന്ന ലോറിയാണ് കാറുമായി ഇടിച്ചത്.

കാറിൽ ഉണ്ടായിരുന്ന വേണുവിനും ശാരദ മുരളീധരനും പുറമെ മകൻ ശബരി, ഡ്രൈവർ അഭിലാഷ്, ബന്ധുക്കളായ പ്രണവ്, സൗരവ് എന്നിവരെ തിരുവല്ലയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.