
national
ട്രെയിനിൽ കുടിവെള്ളത്തിന് അഞ്ച് രൂപ അധികം ഈടാക്കി; കരാറുകാരന് ഒരു ലക്ഷം രൂപ പിഴ
ട്രെയിനിൽ കുടിവെള്ളത്തിന് അമിത തുക ഈടാക്കിയ കാറ്ററിങ് കരാറുകാരനെതിരെ നടപടിയുമായി ഇന്ത്യൻ റെയിൽവെ. ഒരു കുപ്പി കുടിവെള്ളത്തിന് വിപണിയിൽ ഉള്ളതിനേക്കാൾ അഞ്ച് രൂപ അധികം ഈടാക്കിയതിനെ തുടർന്നായിരുന്നു നടപടി. ലഖ്നൗ സൂപ്പർഫാസ്റ്റ് എക്സ്പ്രസിലെ യാത്രക്കാരനായ ശിവം ഭട്ടിൽ നിന്നാണ് 15 രൂപയുടെ കുടിവെള്ളത്തിന് 20 രൂപ ഈടാക്കിയത്.സംഭവത്തിൽ കരാറുകാരനായ ഉത്തർപ്രദേശ് ഗോണ്ടയിലെ എം എസ് ചന്ദ്ര മൗലി മിശ്രക്കെതിരെ ഇന്ത്യൻ റെയിൽവേയുടെ അംബാല ഡിവിഷൻ നടിപടിയെടുത്തു. ഒരു ലക്ഷം രൂപ പിഴയായി ചുമത്തുകയും ചെയ്തു.അധിക തുക ഈടാക്കിയ വിവരം ഭട്ട് ട്വിറററിലൂടെയാണ് അറിയിച്ചത്. തൊട്ടടുത്ത ദിവസം തന്നെ റെയില്‍വേ നടപടി സ്വീകരിച്ചു.
യാത്രക്കാരൻ്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഐആർടിസി പിഴ ഈടാക്കിയത്. ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷന്റെ ലൈസൻസുള്ള കരാറുകാരനാണ് ചന്ദ്ര മൗലി മിശ്ര. ചണ്ഡീഗഢിൽ നിന്ന് ഷാജഹാൻപൂരിലേക്ക് പോകുന്ന ലഖ്നൗ സൂപ്പർഫാസ്റ്റ് എക്സ്പ്രസിലായിരുന്നു സംഭവം.യാത്രക്കാര്‍ എത്ര പരാതി നൽകിയാലും ഇത്തരം കൊള്ളകള്‍ക്കെതിരെയുള്ള കടുത്ത നടപടി റെയില്‍വേ മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്നുണ്ടാകാനിടയില്ലെന്നും ഭട്ട് ട്വീറ്ററിലൂടെ ആരോപിച്ചിരുന്നു.
12232 നമ്പര്‍ ട്രെയിനില്‍ പാന്‍ട്രിയോ മാനേജരോ ഇല്ലെന്ന് വില്‍പനക്കാരന്‍ ആവര്‍ത്തിച്ചതായും അങ്ങനെയാണെങ്കില്‍ ആര്‍ക്ക് വേണമെങ്കിലും ട്രെയിനില്‍ തോന്നിയ വിലയക്ക് കുടിവെള്ളം വില്ക്കാമോ എന്നും ട്വീറ്റിലൂടെ ഭട്ട് ചോദിച്ചു.
കരാറുകാരനിൽ നിന്ന് പിഴ ഈടാക്കുകയും വില്പനക്കാരനെ അറസ്റ്റ് ചെയ്ത് ലൈസൻസ് റദ്ദാക്കുന്നതുൾപ്പടെ വാണിജ്യ ബ്രാഞ്ച് ഡിവിഷണൽ റെയിൽവേ മാനേജർമാർക്ക് ശുപാർശ നൽകുകയും ചെയ്തു. കൂടാതെ ഐആർസിടിസിയുടെ റീജിയണൽ മാനേജരെ അംബാലയിലേക്ക് വിളിച്ചുവരുത്തി കേസിനെക്കുറിച്ച് അറിയിച്ചതായി സീനിയർ ഡിവിഷണൽ കൊമേഴ്ഷ്യൽ മാനേജർ ഹരി മോഹൻ പറഞ്ഞു. ട്രെയിനുകളിലെ അനധികൃത വില്‍പ്പനയും അധികവില ഈടാക്കലും നിയന്ത്രിക്കാന്‍ ടിക്കറ്റ് പരിശോധകര്‍ക്കും സിഎംഐമാര്‍ക്കും നിര്‍ദേശം നല്‍കിയതായും അംബാല റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ ട്വിറ്ററിലൂടെ അറിയിച്ചു.