national
ആപ്പിള്‍ ചൈന വിടുന്നുവെന്ന് റിപ്പോര്‍ട്ട്; പകരം ഇന്ത്യ ലക്ഷ്യം
ന്യൂഡല്‍ഹി: പ്രമുഖ ഇലക്ട്രോണിക്സ് ഉത്പ്പന്ന നിര്‍മ്മാതാക്കളായ ആപ്പിള്‍ ഉത്പന്നങ്ങളുടെ നിര്‍മ്മാണം ചൈനയില്‍ നിന്നും മാറ്റാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ഈയിടെ ചൈനയില്‍ നടന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ചൈനയ്ക്ക് പകരം ഏഷ്യയിലെ മറ്റ് രാജ്യങ്ങലിലേക്ക് മാറ്റാനാണ് നീക്കം. വിയറ്റ്നാമിലും ഇന്ത്യയിലും നിര്‍മ്മാണം ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും റിപ്പോര്‍ട്ട്.
ഉത്പാദനത്തിന് ഫോക്സ്‌കോണ്‍ ടെക്നോളജി ഗ്രൂപ്പിനെ ആശ്രയിക്കുന്നത് കുറക്കാനും നീക്കം നടക്കുന്നുണ്ട്. ഏകദേശം മൂന്ന് ലക്ഷത്തോളം ജീവനക്കാരാണ് ഇവിടെ ജോലി ചെയുന്നത്. നവംബറില്‍ ലോകത്തിലെ ഏറ്റവും വലിയ ഐഫോണ്‍ ഫാക്ടറിയായ ഐഫോണ്‍ സിറ്റി പ്ലാന്റില്‍ തൊഴിലാഴി പ്രതിഷേധം നടന്നിരുന്നു. സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ ജീവനക്കാരുടെ പ്രതിഷേധം ചര്‍ച്ചയായിരുന്നു.