സിപിഎം ന്റെ ന്യൂനപക്ഷ വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് ഉദുമ അങ്കക്കളരി ശാഖയിലെ സിപിഎം സഹയാത്രികൻ അബ്ദുല്ല കവിത മുസ്ലിം ലീഗിൽ ചേർന്നു.
ദുബായ് കെഎംസിസി ഉദുമ പഞ്ചായത് കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ കാസറഗോഡ് ജില്ലാ കെഎംസിസി പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി അദ്ദേഹത്തിന് കെഎംസിസി മെമ്പര്‍ഷിപ്പ് നൽകി. ജില്ലാ ജനറൽ സെക്രട്ടറി സലാം കന്യാപ്പാടി ഷാൾ അണിയിച്ചു.
കെഎംസിസി പഞ്ചായത്ത് പ്രസിഡന്റ് റഫീഖ് മാങ്ങാടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെഎംസിസി ജില്ലാ ട്രഷറർ ഹനീഫ് ടിആര്‍, മണ്ഡലം ആക്ടിങ് പ്രസിഡന്റ് നിസ്സാർ മാങ്ങാട്, പഞ്ചായത്ത് ഭാരവാഹികളായ ഉബൈദ് അബ്ദുൾറഹ്മാൻ, മമ്മി കാപ്പിൽ , റഷീദ് മുക്കുന്നോത്ത്, മുസ്തഫ പക്യാര തുടങ്ങിയവർ സംബന്ധിച്ചു സെക്രട്ടറി ഫഹദ് മൂലയിൽ സ്വാഗതവും ജംഷിദ് കോട്ടിക്കുളം നന്ദിയും പറഞ്ഞു