Headlines
Loading...
നടുറോട്ടിൽ അഭ്യാസപ്രകടനം : ലൈസന്‍സും ഹെല്‍മെറ്റും ഇല്ല, ഉദുമ സ്വദേശിയായ സ്‌കൂള്‍ വിദ്യാര്‍ഥിക്കെതിരേ കേസ്

നടുറോട്ടിൽ അഭ്യാസപ്രകടനം : ലൈസന്‍സും ഹെല്‍മെറ്റും ഇല്ല, ഉദുമ സ്വദേശിയായ സ്‌കൂള്‍ വിദ്യാര്‍ഥിക്കെതിരേ കേസ്

കാസർകോട്: സ്കൂട്ടറിൽ അഭ്യാസപ്രകടനം നടത്തിയ സ്കൂൾ വിദ്യാർഥിക്കെതിരേ കേസെടുത്തു. കാസർകോട് ഉദുമ സ്വദേശിക്കെതിരെയാണ് മോട്ടോർ വാഹന വകുപ്പ് കേസെടുത്തത്. സ്കൂട്ടറും പിടിച്ചെടുത്തിട്ടുണ്ട്.

സ്കൂൾ വിദ്യാർഥി സ്കൂട്ടറിൽ അഭ്യാസപ്രകടനം നടത്തി റോഡിലൂടെ പോകുന്ന വീഡിയോ കഴിഞ്ഞദിവസം സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് നടപടി.

കാൽനട യാത്രക്കാർക്കും റോഡിലെ മറ്റുവാഹനങ്ങൾക്കും അപകടഭീഷണിയുണ്ടാക്കിയാണ് വിദ്യാർഥികൾ സ്കൂട്ടറിൽ സഞ്ചരിച്ചിരുന്നത്. ഹെൽമെറ്റ് ധരിക്കാതെ അമിതവേഗത്തിലായിരുന്നു യാത്ര. സംഭവം ശ്രദ്ധയിൽപ്പെട്ട മറ്റൊരു വാഹനത്തിലുണ്ടായിരുന്നവരാണ് ഇത് മൊബൈലിൽ പകർത്തിയത്. ഈ ദൃശ്യങ്ങൾ പിന്നീട് സാമൂഹികമാധ്യമങ്ങളിലും പ്രചരിച്ചു. തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് അന്വേഷണം നടത്തിയത്.

മോട്ടോർ വാഹന വകുപ്പ് നടത്തിയ അന്വേഷണത്തിൽ സ്കൂട്ടർ ഓടിച്ചിരുന്ന വിദ്യാർഥിയെ തിരിച്ചറിഞ്ഞു. വിദ്യാർഥിക്ക് ലൈസൻസ് ഇല്ലെന്നും വ്യക്തമായി. തുടർന്ന് സ്കൂട്ടർ പിടിച്ചെടുക്കുകയും കേസെടുക്കുകയുമായിരുന്നു.