Headlines
Loading...
കണ്ണൂരിൽ സിപിഐഎം പ്രവർത്തകനെ വെട്ടിക്കൊന്നു; ആർഎസ്എസ് എന്ന് ആരോപണം

കണ്ണൂരിൽ സിപിഐഎം പ്രവർത്തകനെ വെട്ടിക്കൊന്നു; ആർഎസ്എസ് എന്ന് ആരോപണം

കണ്ണൂരില്‍ സിപിഐഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. തലശ്ശേരി ന്യൂ മാഹിക്കടുത്ത് പുന്നോല്‍ സ്വദേശി ഹരിദാസാണ് മരിച്ചത്.പുലര്‍ച്ചെ രണ്ട് മണിക്ക് ജോലി കഴിഞ്ഞ് മടങ്ങുമ്പോളായിരുന്നു സംഭവം. 

തടയാന്‍ ശ്രമിച്ച സഹോദരന്‍ സുരനും വെട്ടേറ്റിട്ടുണ്ട്. മൃതദേഹം തലശ്ശേരി സഹകരണ ആശുപത്രി മോർച്ചറിയിലാണ്. മത്സ്യത്തൊഴിലാളിയാണ് മരണപ്പെട്ട ഹരിദാസ്.കൊലക്ക് പിന്നിൽ ആർ എസ് എസെന്നാണ് ആരോപണം.ഒരാഴ്ച മുമ്പ് ഉത്സവവുമായി ബന്ധപ്പെട്ട് പുന്നോലില്‍ സി പി ഐ എം- ബി ജെ പി സംഘര്‍ഷമുണ്ടായിരുന്നു.