kerala
ഡിപിആര്‍ അപൂര്‍ണം; കെ-റെയിലിന് തത്ക്കാലം അനുമതിയില്ലെന്ന് കേന്ദ്രം
ന്യൂഡൽഹി: കെ-റെയിലിന് തത്കാലം അനുമതി നൽകാനാകില്ലെന്ന് കേന്ദ്ര സർക്കാർ. കേരളം നൽകിയ ഡിപിആർ അപൂർണമെന്നും സാങ്കേതികമായും സാമ്പത്തികമായും പ്രായോഗികമാണോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ലെന്നും കേന്ദ്ര റെയിൽവേ മന്ത്രാലയം വ്യക്തമാക്കി.
പരിസ്ഥിതി പഠനം നടത്തിയിട്ടില്ല. ഇതൊക്കെ പരിശോധിച്ചു മാത്രമേ തീരുമാനം എടുക്കാനാകൂ എന്നും റെയിൽവേ മന്ത്രാലയം വ്യക്തമാക്കി.