gulf update
ദുബൈ കെഎംസിസി ഉദുമ പഞ്ചായത്ത് കമ്മിറ്റി സംഘടിപിച്ച ഉദുമ സംഗമത്തിന് പ്രൗഡോജ്വല പരിസമാപ്തി
ദുബൈ: കെഎംസിസി ഉദുമ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ഉദുമ സംഗമം ആയിരങ്ങളെ അണിനിരത്തികൊണ്ട് പ്രൗഡോജ്വലമായി സമാപിച്ചു.
ദുബൈ കെഎംസിസി ഉദുമ പഞ്ചായത്ത് പ്രസിഡന്റ് റഫീഖ് മാങ്ങാടിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനം യുഎഇ കെഎംസിസി ജനറൽ സെക്രട്ടറി അന്‍വർ നഹ ഉദ്ഘാടനം ചെയ്തു. ബിസിനസ് മേഖലയിലെ കഴിവ് തെളിയിച്ച വ്യക്തിത്വങ്ങളായ ജിഷാന്ത് കരുണാകരൻ, സ്പീഡ് വേ അബ്ദുല്ല കുഞ്ഞി, സലാംഹാജി വെൽഫിറ്റ് എന്നിവർക്ക് ബിസിനെസ്സ് അവാർഡും , ബിസിനസ്സ് മേഖലയിൽ വളർന്ന് വരുന്ന ഹനീഫ് മരവയൽ, അബ്ബാസ് വലിയവളപ്പ്, നൗഫൽ കൊൽക്കട്ട, മെട്രൊ മുജീബ് ,എന്നിവർക്ക് ബിസിനെസ്സ് ഐക്കൺ അവാർഡുകൾ നൽകി ആദരിച്ചു.
യുഎഇയിൽ ദീർഘകാലം സേവനം നടത്തി വരുന്നവരെയും, പഞ്ചായത്ത് കെഎംസിസിയിലെ കോവിഡ് പോരാളികൾക്ക് പ്രതേക പുരസ്കാരവും നൽകി ആദരിച്ചു. പരിപാടിയിൽ അതിഥികളായ മണ്ഡലം മുസ്ലിംലീഗ് ജനറൽ സെക്രട്ടറി എബി ഷാഫി, മുസ്ലിം ലീഗ് ഉദുമ പഞ്ചായത്ത് ജനറൽ സെക്രട്ടറി എംഎച്ച് മുഹമ്മദ്കുഞ്ഞി, കെകെ ഷാഫി ഹാജി, കെഎംസിസി നേതാവ് സാദിഖ് പാക്യാര, യൂത്ത് ലീഗ് നേതാവ് ജൗഹർ അസ്നവി, വനിതാ ലീഗ് സെക്രട്ടറി റംസീന എന്നിവരെ സ്നേഹോപഹാരം നൽകിയും പ്രത്യേകം ആദരിച്ചു.
ദുബൈ കെഎംസിസി സംസ്ഥാന ആക്ടിങ് പ്രസിഡന്റ് ഹുസൈനാർ എടച്ചാക്കൈ, ആക്ടിങ് ജനറൽ സെക്രട്ടറി സാജിദ് അബൂബക്കർ, ഓർഗനൈസിംഗ് സെക്രട്ടറി ഹംസ തൊട്ടി, സെക്രട്ടറി അഡ്വ ഇബ്രാഹിം ഖലീൽ, ദുബൈ കെഎംസിസി വനിതാ വിങ് സംസ്ഥാന പ്രസിഡന്റ് സഫിയ ജില്ലാ നേതാക്കളായ അബ്ദുല്ല ആറങ്ങാടി, ഹനീഫ് ടിആർ, അഫ്സൽ മെട്ടമ്മൽ, റാഫി പള്ളിപ്പുറം, ഇവി അഹമ്മദ്, പിഡി നൂറുദ്ധീൻ,ഫൈസൽ മുഹ്‌സിൻ ഇസ്മായിൽ നാലാംവാതുക്കൽ,റഊഫ് കെജിഎൻ,ഫൈസൽ പട്ടേൽ,ഡോക്ടർ ഇസ്മായിൽ,അനീസ് മാങ്ങാട്,നാരായണൻ നായർ അടക്കത്ത്ബയൽ, ഇബ്രാഹിം ബേരിക്ക, ഹമീദ് ചന്ദ്രിക, കെഎസ് അബ്ദുല്ല ഉദുമ, സംഘടകസമിതി ചെയർമാൻ ആരിഫ് സിലോൺ, ജനറൽ കൺവീനർ റാഫി സ്പീഡ് വേ, ഫിനാൻസ് ചെയർമാൻ ഫാറൂക്ക് കോട്ടക്കുന്ന്, സംഘടകസമിതി ട്രഷറർ ഇബ്രാഹിം വാഴവളപ്പിൽ എന്നിവർ സംസാരിച്ചു.
ഉദുമയിലെ പ്രമുഖ ഫുട്‍ബോൾ ടീമുകളെ പങ്കെടുപ്പിച്ച് നടത്തിയ ഉദുമ പ്രീമിയർ ലീഗ് ഫുടബോൾ ടൂർണമെന്റ് സംഘടക സമിതി വർക്കിങ് ചെയർമാൻ ഇസ്മായിൽ നാലാംവാതുക്കൽ കിക്കോഫ് ചെയ്തു.
പുഡ്ഡിംഗ് കോംപറ്റീഷനും,മറ്റ് ആസ്വാദകരമായ ഗെയിമുകളുമായി കുടുംബിനികൾക്കായി നടന്ന ഫാമിലി മീറ്റ് പരിപാടിയുടെ മാറ്റ്കൂട്ടി. കുട്ടികൾക്ക് വേണ്ടി നടത്തിയ കിഡ്സ് പ്രോഗ്രാമുകളും, യുഎഇയിലെ പ്രമുഖ മാർഷ്യൽ ടീമായ ഡിഎംഎ മാർഷ്യൽ ആർട്സ് നടത്തിയ കളരിപയറ്റ് പ്രദർശനവും ഏറെ ആകര്ഷണീയമായി. പരിപാടി ഫഹദ് മൂലയിൽ സ്വാഗതവും ഷാനവാസ് കോട്ടക്കുന്ന് നന്ദിയും പറഞ്ഞു.