gulf update
കൊവിഡ് കാലത്തും സഞ്ചാരികളുടെ പ്രിയപ്പെട്ട നഗരം ദുബായ് തന്നെ
ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പട്ടികയില്‍ എന്നും മുന്നിട്ട് നില്‍ക്കുന്ന നഗരമാണ് ദുബായ്. വൈവിധ്യങ്ങള്‍ നിറഞ്ഞ ഒട്ടേറേ കാര്യങ്ങള്‍ ഒരുമിച്ചൊരുക്കിയിട്ടുള്ള ദുബായ് എന്നും സന്ദര്‍ശകരുടെ പ്രിയപ്പെട്ട നഗരങ്ങളില്‍ ഒന്നാണ്. മാത്രമല്ല ഒട്ടേറേ സവിശേഷതകള്‍ കൊണ്ടു തന്നെ അനവധി നേട്ടങ്ങളും ദുബായ് നഗരത്തെ മറ്റുള്ള അന്താരാഷ്ട്ര ടൂറിസ്റ്റ് നഗരങ്ങളില്‍ നിന്ന് മികച്ചതായി നിര്‍ത്തുകയാണ്. ലോകോത്തര ട്രാവല്‍ വെബ്‌സൈറ്റായ ട്രിപ്പ് അഡ്വസറിന്റെ ഈ വര്‍ഷത്തെ ജനപ്രിയ നഗരങ്ങളുടെ പട്ടികയില്‍ മുന്നില്‍ ഉള്ളത് ദുബായ് ആണ്. മാത്രമല്ല സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് സുരക്ഷിതമായി സഞ്ചരിക്കാന്‍ കഴിയുന്ന നഗരങ്ങളിലും ദുബായ് ഏറെ മുന്നിലാണ്.
ലോകം മുഴുവന്‍ കൊവിഡ് പിടിമുറുക്കിയിട്ടും എന്തുകൊണ്ടാണ് ദുബായ് പോലുള്ള ഇത്രയും തിരക്ക് പിടിച്ച ഒരു നഗരം ജനങ്ങള്‍ക്ക് ഇത്രയും പ്രിയപ്പെട്ടതാകുന്നത്?
ദുബായ് നഗരത്തിലെ മികച്ച ഹോസ്പിറ്റാലിറ്റിയും കൊവിഡ് പോലുള്ള മാരക രോഗങ്ങളെ പിടിച്ചു കെട്ടാന്‍ കഴിയത്തക്കമുള്ള ആരോഗ്യ മേഖലയും, ഏത് വ്യക്തിക്കും ഏത് സമയത്തും സ്വാതന്ത്രത്തോടെ സഞ്ചരിക്കാന്‍ സുരക്ഷയൊരുക്കുന്ന ആഭ്യന്തരവും, വൈവിധ്യവും പാരമ്പര്യവും സാങ്കേതികവുമായ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച് പുത്തന്‍ പദ്ധികള്‍ ഒരുക്കുന്ന ടൂറിസം വകുപ്പും, എവിടെ നിന്നും എളുപ്പത്തില്‍ എത്തിപ്പെടാനുള്ള സൗകര്യവുമെല്ലാമാണ് ദുബായ് എന്ന നഗരത്തെ ഇത്രയും ജനപ്രിയമാക്കുന്നത്.
ദുബായ് ടൂറിസം വകുപ്പിന്റെ കണക്കു പ്രകാരം 60 ലക്ഷം വിദേശികളാണ് കഴിഞ്ഞ വര്‍ഷത്തില്‍ ദുബായിലേക്ക് ഒഴുകിയെത്തിയിരുന്നത്. എക്‌സ്‌പോ 2020 കാണാന്‍ മാത്രം ഒരു കോടിയിലധികം പേരാണ് എത്തിയിരിക്കുന്നത്. ഇതിലേറെയും വിദേശികളും. ഒട്ടേറേ ടൂറിസം സാധ്യതകളും തൊഴില്‍ മേഖലയിലെ വളര്‍ച്ചയും വികസനകാര്യങ്ങളിലെ വൈദഗ്ദ്യവുമെല്ലാം ഒരുക്കി ലോകത്തുള്ള എല്ലാവരെയും ക്ഷണിക്കുകയാണ് ദുബായ് എന്ന മഹാ നഗരം.