Headlines
Loading...
ആർടിപിസിആർ ഒഴിവാക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്; ആനുകൂല്യം യുഎഇ-ഇന്ത്യ യാത്രക്കാർക്ക്

ആർടിപിസിആർ ഒഴിവാക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്; ആനുകൂല്യം യുഎഇ-ഇന്ത്യ യാത്രക്കാർക്ക്

 
യുഎഇയിൽ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന രണ്ട് ഡോസ് വാക്സീനും സ്വീകരിച്ചവർക്ക് ആർടിപിസിആർ പരിശോധന ഒഴിവാക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ഇന്ത്യയില്‍ നിന്നും രണ്ട് ഡോസ് വാക്സിനെടുത്തവർക്കാണ് ഇളവ്. എയര്‍ ഇന്ത്യ എക്‌സ്പ്രസും, എയര്‍ ഇന്ത്യയും ഇത് സംബന്ധിച്ച് അറിയിപ്പ് പുറത്ത് വിട്ടിട്ടുണ്ട്.

ഇളവുകൾ ലഭ്യമാകണമെങ്കിൽ കൊവിഡ് വാക്സിൻ സ്വീകരിച്ചവർ എയർ സുവിധ പോര്‍ട്ടലില്‍ വാക്സിനേഷൻ സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണം. യുഎഇയിൽ നിന്നും വാക്സിൻ സ്വീകരിച്ചവരാണെങ്കിൽ യാത്ര ചെയ്യുന്നതിന് മുമ്പ് 72 മണിക്കൂറിനുള്ളിലെടുത്ത പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലം ഹാജരാക്കണം. 

എല്ലാ യാത്രക്കാരും യാത്രയ്ക്ക് മുമ്പ് 14 ദിവസത്തെ യാത്രാ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അടങ്ങിയ ഫോം എയര്‍ സുവിധ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണമെന്നും നിർദേശമുണ്ട്.ഇന്ത്യയിൽ നിന്നും യുഎഇയിലേക്ക് വരുന്ന സന്ദർശകർക്കും ഇളവുകൾ നൽകുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് പറഞ്ഞു. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നിവക്ക് പുറമെ ഗോ എയര്‍, സ്‌പൈസ് ജെറ്റ്, ഇന്‍ഡിഗോ എന്നീ വിമാന കമ്പനികളും ആർടിപിസിആർ പരിശോധന ഒഴിവാക്കുന്നതിനുളള മാർഗനിർദേശങ്ങൾ ഇറക്കിയിട്ടുണ്ട്.