kerala
ആരോഗ്യമന്ത്രിയുടെ ഓഫീസില്‍ പാവപ്പെട്ടവര്‍ക്ക് പ്രവേശനമില്ല; വീണ ജോര്‍ജിന് രൂക്ഷ വിമര്‍ശനം
ആരോഗ്യ മന്ത്രിയുടെ ഓഫീസില്‍ പാവപ്പെട്ടവര്‍ക്ക് പ്രവേശനമില്ലെന്ന് വിമര്‍ശനം. തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ കോവളം ഏരിയാ കമ്മിറ്റിയാണ് വീണ ജോര്‍ജിനെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനമുന്നയിച്ചത്.
വ്യവസായ മന്ത്രിക്കെതിരേയും ആരോഗ്യമന്ത്രിക്കെതിരേയും രൂക്ഷ വിമര്‍ശനമാണ് കോവളം ഏരിയാ കമ്മിറ്റി ഉന്നയിച്ചത്. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ഓഫീസില്‍ പാവങ്ങള്‍ക്ക് കയറാന്‍ പറ്റുന്നില്ല. പുരസ്‌കാരങ്ങള്‍ക്ക് കുറവില്ലെങ്കിലും സാധാരണക്കാര്‍ക്ക് ഗുണമില്ല. സാധാരണ കുടുംബങ്ങളില്‍ നിന്നു വരുന്ന സ്ത്രീകളെ അപവാദം പറഞ്ഞ് തളര്‍ത്തുകയാണെന്ന് കിളിമാനൂര്‍ ഏരിയാ കമ്മിറ്റിയും വിമര്‍ശിച്ചു.
മന്ത്രി ഓഫീസുകള്‍ക്കെതിരെ വികെ പ്രശാന്ത് എം എല്‍എയും വിമര്‍ശനവുമായി മുന്നോട്ട് വന്നു. മന്ത്രി ഓഫീസുകള്‍ക്ക് വേഗത പോര. പലകാര്യങ്ങളും വൈകുന്നു തുടങ്ങിയ വിമര്‍ശനങ്ങളാണ് പാളയം ഏരിയ കമ്മിറ്റിയുടെ പ്രതിനിധിയായ വികെ പ്രശാന്ത് എംഎല്‍എ ഉന്നയിച്ചത്. വ്യാവസായ മന്ത്രിക്കെതിരേയും പ്രതിനിധികള്‍ വിമര്‍ശിച്ചു. വ്യവസായ മന്ത്രിയുടെ ഓഫീസ് പ്രമാണിമാരുടെ കേന്ദ്രമായെന്നായിരുന്നു വിമര്‍ശനം.