Headlines
Loading...
ഇന്ധനവില വര്‍ധനവിനെതിരെ കസാഖിസ്ഥാനില്‍ പ്രതിഷേധം രൂക്ഷം; മുന്നറിയിപ്പില്ലാതെ വെടിവെക്കാന്‍ ഉത്തരവ്

ഇന്ധനവില വര്‍ധനവിനെതിരെ കസാഖിസ്ഥാനില്‍ പ്രതിഷേധം രൂക്ഷം; മുന്നറിയിപ്പില്ലാതെ വെടിവെക്കാന്‍ ഉത്തരവ്

ഇന്ധനവില വര്‍ധനവിനെതിരെ പ്രതിഷേധം നടത്തുന്നവര്‍ക്കെതിരെ മുന്നറിയിപ്പില്ലാതെ വെടിവെക്കാന്‍ കസാഖിസ്ഥാന്‍ സര്‍ക്കാര്‍ ഉത്തരവ്. പ്രതിഷേധം രൂക്ഷമായ സാഹചര്യത്തില്‍ പ്രസിഡന്റ് ഖാസിം ജോമാര്‍ട്ട് ടൊകായേവാണ് ഉത്തരവിട്ടത്.
കൂടുതല്‍ അസ്വാസ്ഥതകള്‍ സൃഷ്ടിച്ചാല്‍ ഭീകരവിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ കൊല്ലും. അല്ലെങ്കില്‍ പ്രതിഷേധക്കാര്‍ കീഴടങ്ങണമെന്നും പ്രസിഡന്റ് ഒരു ടെലിവിഷന്‍ സന്ദേശത്തിലൂടെ അറിയിച്ചു. പ്രതിഷേധക്കാര്‍ 20,000ലധികം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കാ നാശം വരുത്തിയിട്ടുണ്ടെന്ന് പ്രസിഡന്റ് പറഞ്ഞു.

ഒരാഴ്ചയായി തുടരുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി ആയിരക്കണക്കിന് പൊലീസുകാരും പ്രതിഷേധക്കാരും കൊല്ലപ്പെട്ടതായാണ് വിവരം. ആയിരത്തിലധികം ആളുകള്‍ക്ക് പരുക്ക് പറ്റിയിട്ടുണ്ടെന്ന് കസാഖിസ്ഥാന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.
സംഭവത്തെ തുടര്‍ന്ന് 3000 പേരെ കസ്റ്റഡിയിലെടുത്തതായി ആഭ്യന്തര വകുപ്പ് അറിയിച്ചു. 

ഇന്ധനവില കുതിച്ചുയര്‍ന്നതിനെ തുടര്‍ന്ന് ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലേക്കിറങ്ങിയതാണ് സംഘര്‍ഷത്തിന് കാരണമായത്. കഴിഞ്ഞ വര്‍ഷം അവസാനമാണ് എണ്ണവില നിയന്ത്രണം സര്‍ക്കാര്‍ എടുത്തുകളഞ്ഞത്.