Headlines
Loading...
'കെ റെയിലിന് എതിരെയുള്ള പ്രക്ഷോഭങ്ങള്‍ക്ക് രൂപം നല്‍കും'; യുഡിഎഫ് ഉന്നതാധികാരസമിതി യോഗം ഇന്ന്

'കെ റെയിലിന് എതിരെയുള്ള പ്രക്ഷോഭങ്ങള്‍ക്ക് രൂപം നല്‍കും'; യുഡിഎഫ് ഉന്നതാധികാരസമിതി യോഗം ഇന്ന്

യുഡിഎഫ് ഉന്നതാധികാരസമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. കെ റെയിലിന് എതിരെയുള്ള പ്രക്ഷോഭങ്ങള്‍ക്ക് രൂപം നല്‍കാനാണ് യോഗം ചേരുന്നത്. സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ടു പോകുന്ന സാഹചര്യത്തില്‍ പ്രതിഷേധം കടുപ്പിക്കാനാണ് യുഡിഎഫ് തീരുമാനം.പദ്ധതിക്കെതിരെ വീടുകയറിയുള്ള പ്രചാരണങ്ങള്‍ സംഘടിപ്പിക്കുന്നത് അടക്കം ഇന്നത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്യും. മുഖ്യമന്ത്രി നേരിട്ട് പൗരപ്രമുഖരുടെ യോഗം വിളിച്ചു ചേര്‍ക്കുന്ന സാഹചര്യത്തിലാണ് യുഡിഎഫ് അടിയന്തരമായി യോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നത് എന്നാണ് സൂചന.

കോടിയേരിയുടെ മുന്നറിയിപ്പ്
നാടിന്റെ മുന്നോട്ട് പോക്കിന് വന്‍ വികസന പദ്ധതികള്‍ അത്യാവശ്യമാണെന്നായിരുന്നു പൗരപ്രമുഖരുടെ യോഗത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം. പദ്ധതി നടപ്പാക്കുമ്പോള്‍ പുനരധിവാസം നല്ല രീതിയില്‍ ഉറപ്പ് വരുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പദ്ധതിയുടെ ഗുണ ഫലങ്ങള്‍ വിശദീകരിച്ച മുഖ്യമന്ത്രി ഇപ്പോള്‍ ഉയന്ന വിവാദങ്ങള്‍ അനാവശ്യമണെന്നും നഷ്ടപരിഹാരത്തിനായി 13265 കോടി നീക്കി വച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് നടത്തിയ ദീര്‍ഘമായ പ്രസംഗത്തില്‍ അവകാശപ്പെട്ടു.

കെ റെയില്‍ പദ്ധതി നടപ്പാക്കുമ്പോള്‍ 9300 ല്‍ അധികം കെട്ടിടങ്ങള്‍ പൊളിക്കേണ്ടി വരും. എന്നാല്‍ പുനരധിവാസം സര്‍ക്കാര്‍ ഉറപ്പാക്കും. ഗ്രാമപ്രദേശങ്ങളില്‍ കമ്പോള വിലയുടെ നാലിരട്ടി പട്ടണങ്ങളില്‍ രണ്ടിരട്ടിയും നഷ്ടപരിഹാരം നല്‍കും. 1730 കോടി പുനരധിവാസത്തിനും, 4460 കോടി വീടുകളുടെ നഷ്ടപരിഹാരത്തിന് മാറ്റി വച്ചതായും മുഖ്യമന്ത്രി അറിയിച്ചു. കുറഞ്ഞ തോതില്‍ ആഘാതം ഉണ്ടാകുന്ന തരത്തില്‍ പദ്ധതി നടപ്പാക്കുക എന്നും അദ്ദേഹം ചുണ്ടിക്കാട്ടി.

റയില്‍ ഗതാഗതമാണ് ഏറ്റവും പരിസ്ഥിതി സൗഹൃദം. സില്‍വര്‍ ലൈന്‍ പരിസ്ഥിതിക്ക് വലിയ നേട്ടം ഉണ്ടാകും. സില്‍വര്‍ ലൈനിന്റെ 88 കിലോ മീറ്റര്‍ തൂണുകളിലൂടെയാണ് കടന്ന് പോകുന്നത്. അതിനാല്‍ തന്നെ നെല്‍പ്പാടങ്ങള്‍ക്കും തണ്ണീര്‍തടങ്ങള്‍ക്കും ഒന്നും സംഭവിക്കില്ല. റെയില്‍ പാത പ്രളയം സൃഷ്ടിക്കുമെന്ന ആക്ഷേപം മുഖ്യമന്ത്രി തള്ളിയ മുഖ്യമന്ത്രി പരിസ്ഥിതി ആഘാതം വളരെ കുറയുന്ന തരത്തിലാണ് പദ്ധതി നടപ്പാക്കുക എന്നും കാര്‍ബണ്‍ ബഹിര്‍ഗമന തോത് കുറയുമെന്നും അവകാശപ്പെട്ടു.

സംസ്ഥാനത്തെ ദേശീയ പാതയുടെ അവസ്ഥ പലയിടതും പഞ്ചായത്ത് റോഡിനേക്കാള്‍ പരിതാപകരമാണ്. അതുകൊണ്ട് തന്നെ നാടിന്റെ വികസനത്തിന് വലിയ തോതില്‍ ഉപകരിക്കുന്ന പദ്ധതി ഒഴിച്ച് കൂടാനാകാത്തതാണ്. റെയില്‍ വേ വികസനം പദ്ധതിയ്ക്ക് ബദലാവില്ല. റോഡുകള്‍ വികസിപ്പിക്കുക എന്നതും ജന സാന്ദ്രത ഏറിയ പ്രദേശങ്ങളില്‍ വലിയ പ്രതി സന്ധി ഉണ്ടാക്കും.ഇപ്പോള്‍ ഉയരുന്ന അനാവശ്യ എതിര്‍പ്പുകള്‍ക്ക് വഴങ്ങിക്കൊടുക്കില്ലെന്നും പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു.