Headlines
Loading...
കോഴിക്കോട് ഒമിക്രോൺ ജാഗ്രത; യു.കെയിൽ നിന്നെത്തിയ ഡോക്ടറുടെ സാമ്പിൾ പരിശോധനക്ക് അയച്ചു; നാല് ജില്ലകളിലുള്ളവരുമായി സമ്പർക്കം

കോഴിക്കോട് ഒമിക്രോൺ ജാഗ്രത; യു.കെയിൽ നിന്നെത്തിയ ഡോക്ടറുടെ സാമ്പിൾ പരിശോധനക്ക് അയച്ചു; നാല് ജില്ലകളിലുള്ളവരുമായി സമ്പർക്കം

കോഴിക്കോട്: ബ്രിട്ടനിൽ നിന്ന് കോഴിക്കോട്ടെത്തിയ ഡോക്ടറുടെ കൊറോണ സാമ്പിൾ ജനിതക പരിശോധനയ്‌ക്ക് അയച്ചു. 21നാണ് ഇയാൾ യു.കെയിൽ നിന്ന് എത്തിയത്. 26ന് ഇദ്ദേഹത്തിന് കൊറോണ സ്ഥിരീകരിച്ചു.

ഇയാള്‍ക്ക് സംസ്ഥാനത്തെ നാല് ജില്ലകളിലുള്ളവരുമായി സമ്പര്‍ക്കം ഉണ്ടായിട്ടുണ്ട്. സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കി ഈ ജില്ലകളിലേക്ക് അയച്ചിട്ടുണ്ട്. കായംകുളത്തും എറണാകുളത്തും ഇയാള്‍ പോയിട്ടുണ്ട്. വെള്ളിയാഴ്ചയാണ് പരിശോധനാ സാമ്പിള്‍ ശേഖരിച്ച് അയച്ചത്. ഇതിന്റെ ഫലം ഉടന്‍ ലഭ്യമാകുമെന്ന് കോഴിക്കോട് ഡിഎംഒ അറിയിച്ചു. ഇദ്ദേഹം ഫൈസര്‍ വാക്‌സിന്റെ രണ്ട് ഡോസും ബൂസ്റ്റര്‍ ഡോസും സ്വീകരിച്ചിട്ടുണ്ട്.

നിലവില്‍ ഈ ഡോക്ടര്‍ക്കോ ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കോ ഗുരുതരമായ ലക്ഷണങ്ങള്‍ ഒന്നും തന്നെയില്ല. എന്നാല്‍ കൊറോണ സ്ഥിരീകരിച്ച് എട്ട് ദിവസമായിട്ടും അസുഖം ഭേദമാകാത്ത സാഹചര്യത്തിലാണ് ജനിതക പരിശോധന നടത്താന്‍ തീരുമാനിച്ചത്. ഇയാളുടെ അമ്മയ്‌ക്ക് കൊറോണ ബാധിച്ചിട്ടുണ്ട്. ഇവര്‍ക്കും കാര്യമായ ലക്ഷണങ്ങളില്ല.