Headlines
Loading...
ഒമിക്രോൺ ഇന്ത്യയിൽ; കർണാടകയിൽ രണ്ട് പേർക്ക് രോ​ഗം സ്ഥിരീകരിച്ചു

ഒമിക്രോൺ ഇന്ത്യയിൽ; കർണാടകയിൽ രണ്ട് പേർക്ക് രോ​ഗം സ്ഥിരീകരിച്ചു

പുതിയ കൊവിഡ് വകഭേദമായ ഒമിക്രോൺ ഇന്ത്യയിൽ സ്ഥിരീകരിച്ചു. കർണാടകയിലാണ് രണ്ട് പേർ‌ക്ക് രോ​ഗബാധ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോ​ഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 46 ഉം 66ഉം വയസുള്ള രണ്ട് പുരുഷന്മാർക്കാണ് രോ​ഗബാധയുണ്ടായിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ അൽപ്പസമയത്തിനകം ലഭ്യമാവും. സമ്പർക്ക പട്ടികയിലുള്ള 10 പേരുടെ പരിശോധനാ ഫലം പുറത്തുവരാനുണ്ട്.രോഗബാധ സ്ഥിരീകരിച്ച രണ്ട് പേരും ദക്ഷിണാഫ്രിക്കയില്‍ നിന്ന് എത്തിയവരാണ്. ഇവരുമായി സമ്പർക്കത്തിലേർപ്പെട്ടവരില്‍ പരിശോധനാ ഫലം പുറത്തുവന്ന ആർക്കും ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിട്ടില്ല. 

ജനങ്ങള്‍ പരിഭ്രാന്തരാവേണ്ടതില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ മാസ്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും ഉള്‍പ്പെടെയുള്ള പ്രതിരോധ നിർദേശങ്ങള്‍ കർശനമായി പാലിക്കണമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

രോഗബാധയേറ്റവർ സഞ്ചരിച്ച വിമാനത്തിലുണ്ടായിരുന്നവരെയും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. ഇവരിലാർക്കും രോഗബാധയില്ലെന്നത് ആശ്വാസകരമാണ്. പുറത്തുവരാനുള്ള 10 പരിശോധനാ ഫലം കൂടി നെഗറ്റീവായാല്‍ സമ്പർക്ക പട്ടിക പൂർത്തിയാവും. അതേസമയം രോഗികളുടെ വ്യക്തി വിവരങ്ങള്‍ ലഭ്യമായിട്ടില്ല. 

ഇവർ ഇന്ത്യക്കാരാണോയെന്നും സ്ഥിരീകരിച്ചിട്ടില്ല. പുതിയ സാഹചര്യത്തില്‍ കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ ഇന്ത്യ പരിഷ്കരിക്കാനും സാധ്യതയുണ്ട്.ഒമിക്രോണ്‍ അതി തീവ്ര രോഗ വ്യാപന ശേഷിയുള്ള കൊവിഡ് വകഭേദമാണ്. വാക്സിനേഷന്‍ അതിവേഗം പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് വിവിധ സംസ്ഥാന സർക്കാരുകള്‍. പരിശോധനകള്‍ ഇരട്ടിയാക്കാന്‍ സംസ്ഥാന സർക്കാരുകള്‍ക്ക് കേന്ദ നിർദേശം നല്‍കിയിട്ടുണ്ട്.