
കൊല്ലം അഴീക്കലില്‍ മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു. ശക്തികുളങ്ങര ദളവാപുരം സ്വദേശി അനുവിന്റെ ഉടമസ്ഥതയിലുളള വേളാങ്കണ്ണി മാതാ എന്ന ബോട്ടിനാണ് തീപിടിച്ചത്. ഇന്ന് പുലര്‍ച്ചെ മത്സ്യബന്ധനത്തിനിടെ അഴീക്കല്‍ തുറമുഖത്തു നിന്ന് മൂന്ന് നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചാണ് ബോട്ടിന് തീപിടിച്ചത്.ഒമ്പത് തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്.
മത്സ്യത്തൊഴിലാളികളെ മറ്റ് ബോട്ടിലുണ്ടായിരുന്നവര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു. കൃത്യസമയത്ത് രക്ഷാപ്രവര്‍ത്തനം നടന്നതിനാല്‍ ആളപായമുണ്ടായില്ല. ഗ്യാസ് സിലിണ്ടറിനുണ്ടായ ചോര്‍ച്ചയാണ് തീപിടിത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.