കൊച്ചിയില്‍ നവവധു കായലിലേക്ക് ചാടി. 23 കാരിയായ ആഷ്‌നയാണ് കയലിലേക്ക് ചാടിയത്. യുവതിക്കായി തിരച്ചില്‍ തുടരുകയാണ്. രണ്ട് മാസം മുമ്പായിരുന്നു ആഷ്‌നയുടെ വിവാഹം.
കൊച്ചി കണ്ണങ്കാട് പാലത്തിന് മുകളില്‍ നിന്നുമാണ് യുവതി താഴേക്ക് ചാടിയത്. പള്ളുരുത്തി പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തിരച്ചില്‍ തുടരുകയാണ്. ആത്മഹത്യ ശ്രമമാണെന്നാണ് പ്രാഥമിക വിവരം