Headlines
Loading...
ദുബൈ കെഎംസിസി ഉദുമ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന ഉദുമ സംഗമം ലോഗോ പ്രകാശനം ചെയ്തു

ദുബൈ കെഎംസിസി ഉദുമ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന ഉദുമ സംഗമം ലോഗോ പ്രകാശനം ചെയ്തു

ദുബൈ:ദുബൈ കെഎംസിസി ഉദുമ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉദുമ പഞ്ചായത്തിലെ പ്രവാസികളെ ഒത്തൊരുമിപ്പിച്ച് കൊണ്ട്‌ നടത്തപെടുന്ന ഉദുമ സംഗമത്തിന്റെ ലോഗോ ദേര ക്രീക്ക് പേൾ ഹോട്ടലിൽ വെച്ച് മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്‌റഫ് അബ്ബാസ് വലിയവളപ്പിന് നൽകി കൊണ്ട്‌ പ്രകാശനം ചെയ്തു.

ദുബൈ കെഎംസിസി ഉദുമ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് റഫീഖ് മാങ്ങാടിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി ദുബൈ കെഎംസിസി സംസ്ഥാന സെക്രട്ടറി അഡ്വ:ഇബ്രാഹിം ഖലീൽ ഉദ്ഘടാനം നിർവഹിച്ചു.പരിപാടിയിൽ മുഖ്യാതിഥികളായെത്തിയ എ കെ എം അഷ്‌റഫ് എംഎൽഎയെ സംഘടക സമിതി ചെയർമാൻ ആരിഫ് സിലോണും,മുസ്ലിം യൂത്ത് ലീഗ് സംസഥാന വൈസ് പ്രസിഡന്റ് അഷ്‌റഫ് എടനീരിനെ ഫിനാൻസ് കമ്മിറ്റി ചെയർമാൻ ഫാറൂക് കോട്ടക്കുന്നും ഉപഹാരം നൽകി ആദരിച്ചു.

ഹ്രസ്വ സന്ദർശനാർത്ഥം യുഎഇയിലെത്തിയ ഉദുമ പഞ്ചായത്ത് പ്രവാസി ലീഗ് പ്രസിഡന്റും,പടിഞ്ഞാർ ശാഖ മുസ്ലിം ലീഗ് പ്രസിഡന്റുമായ ഷാഫി കോട്ടകുന്നിന്നെ ദുബൈ കെഎംസിസി കാസർഗോഡ് ജില്ലാ പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി ഷാളണിയിച്ച് ആദരിച്ചു.
ദുബൈ കെഎംസിസി ജില്ലാ നേതാക്കളായ സലാം കന്യപ്പാടി,ഹനീഫ് ടി ആർ,അഫ്സൽ മെട്ടമ്മൽ,സിഎച്ച് നൂറുദ്ധീൻ കാഞ്ഞങ്ങാട്,റഷീദ് ഹാജി കല്ലിങ്കാൽ,അബ്ബാസ് കളനാട്,ഇൻകാസ് കാസർഗോഡ് ജില്ലാ സെക്രട്ടറി സജി ബേക്കൽ,കെഎംസിസി മണ്ഡലം നേതാക്കളായ ഫൈസൽ പട്ടേൽ,മുനീർ പള്ളിപ്പുറം,ഹാഷിം മഠത്തിൽ,ഷബീർ കീഴൂര്‍,ഇബ്രാഹിം ബേരിക്ക ആരിഫ് ചെരുമ്പ,ഇൻകാസ് നേതാവ് ഫിറോസ് കാഞ്ഞങ്ങാട്,ദുബൈ കെഎംസിസി ഉദുമ പഞ്ചായത്ത് സീനിയർ വൈസ് പ്രസിഡന്റ് അബ്ബാസ് മാങ്ങാട് എന്നിവർ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.

അഷ്‌കർ ചൂരി,ഉബൈദ് പാക്യാര,മമ്മി കപ്പണക്കാൽ,സക്കീർ മാങ്ങാട്,റഷീദ് മുക്കുന്നോത്ത്,നൗഷാദ് ഷാലിമാർ,മുസ്തഫ പാക്യാര,സലാം പാക്യാര,ജംഷിദ് കോട്ടിക്കുളം,അഷ്‌റഫ് പള്ളം,റിയാസ് കോട്ടിക്കുളം,ജാബി മുക്കുന്നോത്ത്,റംഷീദ് നാലാംവാതുക്കൽ ,ജാബി നാലാംവാതുക്കൽ,അബ്ദുല്ല മുല്ലച്ചേരി എന്നിവർ സംബന്ദിച്ചു.റഷീദ് ഹാജി കല്ലിങ്കാൽ പ്രാർത്ഥന നടത്തി.ദുബൈ കെഎംസിസി ഉദുമ പഞ്ചായത്ത് ജനറൽ സെക്രട്ടറി ഫഹദ് മൂലയിൽ സ്വാഗതവും,ഉദുമ സംഗമം സ്വാഗതസംഗം ചീഫ് കോർഡിനേറ്റർ ഷാനവാസ് കോട്ടക്കുന്ന് നന്ദിയും പറഞ്ഞു.