Headlines
Loading...
ബിജെപിയെ തകര്‍ത്ത് കോണ്‍ഗ്രസ്; കര്‍ണാടകയില്‍ വന്‍വിജയം

ബിജെപിയെ തകര്‍ത്ത് കോണ്‍ഗ്രസ്; കര്‍ണാടകയില്‍ വന്‍വിജയം

കര്‍ണാടകയിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തകര്‍ത്ത് വന്‍വിജയം നേടി കോണ്‍ഗ്രസ്. 58 നഗരസഭകളിലെ 1,184 വാര്‍ഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 498 സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയിച്ചു. 437 സീറ്റ് ബിജെപിയും 45 സീറ്റ് ജെഡിഎസും സ്വന്തമാക്കി. 
മറ്റുചെറുകക്ഷികള്‍ 204 സീറ്റുകളും നേടി.

കോണ്‍ഗ്രസ് 42.06 ശതമാനം വോട്ട് കരസ്ഥമാക്കിയപ്പോള്‍ ബിജെപിക്ക് 36.90 ശതമാനം വോട്ടാണ് ലഭിച്ചത്.
166 സിറ്റി മുന്‍സിപ്പല്‍ കൗണ്‍സില്‍ വാര്‍ഡുകളിലെ തെരഞ്ഞെടുപ്പില്‍ ബിജെപി 67 സീറ്റുകള്‍ നേടി. 

കോണ്‍ഗ്രസിന് 61, ജെഡിഎസിന് 12, മറ്റുള്ളവര്‍ 26.441 ടൗണ്‍ മുന്‍സിപ്പല്‍ കൗണ്‍സില്‍ വാര്‍ഡ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 201 സീറ്റുകള്‍ ലഭിച്ചു. ബിജെപിക്ക് 176, ജെഡിഎസിന് 21.588 പട്ടണ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 236 സീറ്റുകള്‍ നേടി. 

ബിജെപിക്ക് 194, ജെഡിഎസിന് 12, മറ്റു കക്ഷികള്‍ 135.ഡിസംബര്‍ 27നായിരുന്നു കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് നടന്നത്.